Image

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴിലേക്ക്

Published on 21 August, 2012
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴിലേക്ക്
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം ചലനമുണ്ടാക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴ് പറയാനൊരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴില്‍ റീമേക്ക് ചെയ്യും. പ്രകാശ് രാജാണ് തമിഴില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴിന് പുറമേ ബോളിവുഡിലും ചിത്രം നിര്‍മിക്കാനാണ് പ്രകാശ് രാജിന്റെ പദ്ധതി.

ചരിത്രകാരനായ കാളിദാസനും ഡബ്ബിംഗ് കലാകാരിയായ മായയും തമ്മിലുളള പ്രണയമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ പ്രമേയം. ലാല്‍ ചെയ്ത വേഷമാണ് പ്രകാശ് രാജ് തമിഴില്‍ അവതരിപ്പിക്കുക. എന്നാല്‍ ശ്വേത മേനോന്റെ വേഷം ആരുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.

മലയാളത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. മികച്ച ജനപ്രിയചിത്രത്തിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും ചിത്രത്തിന് ലഭിച്ചു.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക