Image

ബോണ്‍മൗത്ത്‌ മലയാളി കമ്മ്യുണിറ്റി ഓണാഘോഷം സെപ്‌റ്റംബര്‍ രണ്ടിന്‌

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 22 August, 2012
ബോണ്‍മൗത്ത്‌ മലയാളി കമ്മ്യുണിറ്റി ഓണാഘോഷം സെപ്‌റ്റംബര്‍ രണ്ടിന്‌
ബോണ്‍മൗത്ത്‌: ഓണത്തപ്പനെ വരവേല്‍ക്കാനായി ബോണ്‍മൗത്ത്‌ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. സെന്റ്‌ ലൂക്കോസ്‌ ചര്‍ച്ച്‌ ഹാളില്‍ സെപ്‌റ്റംബര്‍ രണ്‌ടിന്‌ രാവിലെ പത്ത്‌ മണിമുതല്‍ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കമിടും. വൈകുന്നേരം അഞ്ച്‌ മണി വരെ നീളുന്ന ഓണാഘോഷത്തില്‍ വൈവധ്യങ്ങളായ കലാ കായിക ഇനങ്ങള്‍ ഉണ്‌ ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

രാവിലെ തുടങ്ങുന്ന ആഘോഷത്തില്‍ മാവേലിയുടെ പ്രത്യേക ഓണ സന്ദേശവും ഉച്ചക്ക്‌ സ്വാദിഷ്ടമായ ഓണസദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്‌ട്‌ .കുട്ടികളും മുതിര്‍ ന്നവരും ഒരുക്കൂന്ന പൂക്കളവും ആഘോഷത്തിന്‌ മാറ്റ്‌ കൂട്ടൂം. പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളൂടെയും വടംവലി മത്സരങ്ങള്‍ ആഘോഷത്തിന്‌ ആവേശം പകരും.

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ള ബോണ്‍മൗത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന്‌ അഭ്യര്‍ ഥിച്ചു.
ബോണ്‍മൗത്ത്‌ മലയാളി കമ്മ്യുണിറ്റി ഓണാഘോഷം സെപ്‌റ്റംബര്‍ രണ്ടിന്‌
Join WhatsApp News
PT Kurian 2014-05-16 09:00:58
The so called organisation INDIAN NATIONAL OVERSEAS
CONGRESS (INOC) should be dissolved FORTHWITH

PT KURIAN
Kunjunni 2014-05-16 19:05:55
ഇവിടെ ഈ വാർത്തക്കടിയിൽ ഇവന്മാരെപ്പറ്റി കമന്റു എഴുതിയതു ഏന്തിനാ കുര്യച്ചാ?  ങ, പോട്ടു... 'വീക്കെന്ടല്ല്യോ... ഓക്കെ...ഓക്കെ...

വായിച്ചു കഴിഞ്ഞു പിന്നെ ഓർത്തു,  ശരിയാണല്ലൊ, ഇന്ത്യൻ നാഷണൽ  ഓവർസീസ് കാണ്‍ഗ്രസ്സ് എന്നു പറഞ്ഞു പത്രത്തിൽ ഒരു പ്രസ്ഥാനം ഉണ്ടാക്കി ഒരു ചെണ്ടയടി നടത്തിയ ഇവന്മാരാരാ ഇവിടെ അമേരിക്കാവിൽ എന്ന്? ഓവർസീസ് കാണ്‍ഗ്രസ്സെ! ഹ... ഹ... അറ്റൻഷൻ കിട്ടാനും, രാഷ്ട്രീയ നേതാവ് കളിച്ചു എവിടെങ്കിലും ചെന്നു മുട്ടാനും വല്ലോം ചില്ലറ പോക്കറ്റിലാക്കാനും പെടുന്ന പാടെ... ഇനി ഇപ്പോ 'ബീജേപ്പി ഓവർസീസ് പുളുക്ക്' എന്നൊരെണ്ണം ഉണ്ടാക്കി അവന്മാര് അമേരിക്കയിൽ ഇൻവെസ്റ്റുമെന്റിന് വരുമ്പോൾ പുറകെ കൂടാമല്ലോ? ഉടുപ്പേലിച്ചിരി കാവിപ്പൊടീം നെറ്റിയേലിത്തിരി ചാരവും ഇട്ടാൽപ്പോരെ? അതും നമ്മളു കാണും കുര്യച്ചാ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക