Image

'മാവാ' ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

കെ.പി.ഷിബു Published on 23 August, 2012
'മാവാ' ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
പെര്‍ത്ത് : മലയാളി അസോസിയേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ(മാവാ) യുടെ ആഭിമുഖ്യത്തില്‍ പെര്‍ത്ത് മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ സെര്‍ബിയന്‍ കമ്യുണിറ്റി ഹാളില്‍ നടക്കും. 

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വിവിധ മേഖലകളില്‍ നടന്നു വരുന്ന വാര്‍ഷിക കായിക മത്സരങ്ങളില്‍ വിജയം കൈവരിച്ചവര്‍ക്ക് ഓണാഘോഷ ചടങ്ങില്‍ ട്രോഫികള്‍ നല്‍കുമെന്ന് പ്രസിഡന്റ് ഐപ്പ് ചുണ്ടമണ്ണില്‍ അറിയിച്ചു. കുട്ടികളുടെയും വനിതകളുടെയും പുരുഷന്മാരുടെയും വിവിധ തരം മത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന പാസുകള്‍ക്കും: 0401590887.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക