Image

പ്രകടപ്രസംഗം, വേദികള്‍ (രണ്ടു കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 23 August, 2012
പ്രകടപ്രസംഗം, വേദികള്‍  (രണ്ടു കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
പ്രകടപ്രസംഗം

നെയ്യപ്പം തിന്ന്‌
എണ്ണപ്പാടയില്‍
താടിമീശ തടവി
കുഴിയെണ്ണാന്‍
കാല്‍ക്കുലേറ്ററില്‍
സൗരോര്‍ജ്ജം
നിറയ്‌ക്കലും;
തേന്‍പാല്‍ നുകര്‍ന്ന്‌
അധരപാര്‍ശ്വങ്ങള്‍
ധവളധാരാ നിളയാക്കി
ദാനപുരാണം മറന്ന്‌
പശുവിന്‍ പല്ലെണ്ണലും;
****************
****************
ഇതാണാദ്യമദ്ധ്യാന്തങ്ങളില്ലാത്ത
സകല പ്രകടപ്രസംഗത്തിന്റേയും
ലക്ഷണം കവിസമ്മതം!
***********************************

വേദികള്‍

ഓരോ വേദിയും
ആംഗ്ലേയ ലിപിയില്‍,
രൂപാന്തരീകരണത്തില്‍
വെടിയായി മാറുന്നു...
വെടിവട്ടമെന്നോതി
വെടിവെട്ടം പകര്‍ന്ന
നമ്പൂര്യാര്‍
പണ്ട്‌
തിരുവായ്‌ക്കെതിര്‍ വായ്‌
തന്നില്ലെങ്കിലും,
ആത്യന്തിക നാളത്തിന്റെ
കരിമ്പനച്ചൂട്ടു ജ്വലിപ്പിച്ച്‌
വഴികാട്ടിയുടെ മുമ്പേ
ഇതൊന്നും ഓര്‍ക്കാതെ
`വിദ്യാര്‍ത്തി'യോടെ നടന്നു!

പ്രകടപ്രസംഗം, വേദികള്‍  (രണ്ടു കവിത:പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക