Image

ചെറിയാന്‍സിന്റെ ചെറുകഥകള്‍ -ജോയിക്കുട്ടി, ഡിട്രോയിറ്റ്

ജോയിക്കുട്ടി, ഡിട്രോയിറ്റ് Published on 24 August, 2012
ചെറിയാന്‍സിന്റെ ചെറുകഥകള്‍ -ജോയിക്കുട്ടി, ഡിട്രോയിറ്റ്
ചെറിയാന്‍ പറഞ്ഞ കഥയാണിത്. ചെറിയാന്‍ സതീര്‍ത്ഥ്യനാണ്. കുടിപള്ളിക്കുടം മുതല്‍ മറ്റിംഗ്ലീഷിന്റെ മറ്റെയറ്റം വരെ ഒന്നിച്ചു പഠിച്ചവരാണ് അല്ലാതെ ചുമ്മാതുള്ള കൂട്ടുകെട്ടൊന്നുമല്ല. അന്നത്തെ കുടിപ്പള്ളിക്കുടം മധുരസ്മരണകളുതൂര്‍ത്തുന്ന മനോഹര സ്വപ്നങ്ങളിലൊന്നാണ്. ഏത് കൊമ്പത്തെ മക്കളാണെങ്കിലും ആശാന്‍ കെട്ടിയുണ്ടാക്കിയ കൊച്ചുപുരയില്‍ നിലത്ത് ചമ്രം പടിഞ്ഞിരിക്കണം. അവരുടെ മുമ്പില്‍ നിരത്തിയിരിക്കുന്ന മണലില്‍ മലയാളത്തിന്റെ ആദ്യാക്ഷരം മുതല്‍ എഴുതി പഠിക്കണം. ഹരീശ്രീ മനോഹരമായ പാത്രത്തില്‍ അരിയില്‍ എഴുതിച്ചാലും ആദ്യാക്ഷരങ്ങള്‍ മണലില്‍ തന്നെയാണ് അന്ന് ആശാന്‍ എഴുതി പഠിപ്പിച്ചിരുന്നത്. ആശാന് നിങ്ങള്‍ കൊടുക്കുന്നതാണ് ഫീസ്. അല്ലാതെ യാതൊരു വിലപേശലും നിയമചട്ടങ്ങളും അക്കാലത്തുണ്ടായിരുന്നില്ല.
ചെറിയാന്‍സിന്റെ ചെറുകഥകള്‍ -ജോയിക്കുട്ടി, ഡിട്രോയിറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക