ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞേക്കുമെന്ന് സൂചന
Published on 08 August, 2011
തിരുവനന്തപുരം: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപ്പറ്റി
അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാതലത്തില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ സാധ്യത. വകുപ്പ്
മുതിര്‍ന്ന ഏതെങ്കിലും ആളെ ഏല്‍പ്പിച്ചേക്കുമെന്നാണ് സൂച. കേസില്‍ പരാമര്‍ശമുണ്ടായ
സാഹചര്യത്തില്‍ അതേ വകുപ്പ് കൈകാര്യം ചെയ്യുന്നത് ധാര്‍മീകമായി
ശരിയല്ലെന്നതിനാലാണ് വകുപ്പൊഴിയാന്‍ ആലോചിക്കുന്നത്. ഈ മാസം പത്തിന് ചേരുന്ന
കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. കോടതി
നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ രാജി
സന്നദ്ധത അറിയിച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയായ ആര്യാടന് മുഹമ്മദിന്
വിജിലന്‍സ് വുകുപ്പ് നല്‍കിയേക്കുമെന്നാണ് സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല