Image

പ്രസവശേഷം വണ്ണം കൂടുന്നു

Published on 25 August, 2012
പ്രസവശേഷം വണ്ണം കൂടുന്നു
പുതിയ തലമുറയില്‍പ്പെട്ട കുട്ടികളുടെ പ്രശ്‌നമാണ്‌ പ്രസവശേഷം വണ്ണം കൂടുന്നത്‌. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും, വ്യായാമക്കുറവുമാണ്‌ ഇതിന്‌ പ്രധാന കാരണം. അതുപോലെതന്നെ ഗര്‍ഭകാലത്ത്‌ ഒരോ മാസത്തിലും ആഴ്‌ചയിലും ഒരു നിശ്ചിത അളവ്‌ തൂക്കം കൂടണമെന്നതാണ്‌ നിയമം. ഇത്‌ എത്ര കിലോ വീതമാണെന്ന്‌ കൃത്യമായി മനസിലാക്കുക. ഇതനുസരിച്ച്‌ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക.

ഗര്‍ഭാവസ്ഥയില്‍ കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം കൂടുതല്‍ കഴിയ്‌ക്കാം. ഇത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌. ഗര്‍ഭകാലത്തും നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചില്ലെങ്കില്‍ സാധാരണ വീട്ടുജോലികളൊന്നും തന്നെ ഉപേക്ഷിക്കേണ്ട കാര്യവുമില്ല. ശരീരം കൂടുതല്‍ തടിക്കാതിരിക്കാനും അതേ സമയം സുഖപ്രസവത്തിനും പ്രസവകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
പ്രസവശേഷം വണ്ണം കൂടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക