ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ന്യൂയോര്‍ക്കിലെ പ്രശസ്തമായ
ലിന്ബ്രൂക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വാങ്ങിപ്പു
പെരുന്നാള്‍ (ശൂനായോ പെരുന്നാള്‍) ഓഗസ്റ്റ് 13,14 (വെള്ളി, ശനി) തീയതികളിലായി
അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ
മെത്രാപ്പോലീത്തയും മലേക്കുരിശ് ദയറാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്
ദിയസ്കോറസ് തിരുമനസ്സുകൊണ്ട് തിരുനാള്‍ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം
വഹിക്കും. ഇടവകാംഗമായ ബിജോയി ജോണും (പ്ലെയിന്‍വ്യൂ) കുടുംബവുമാണ് ഈവര്‍ഷത്തെ
തിരുനാള്‍ പ്രസുദേന്തി.
ശനിയാഴ്ച വൈകുന്നേരം 6.30-ന് ദേവാലയത്തില്‍
എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ്
ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്
സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും നടക്കും. ഞായറാഴ്ച രാവിലെ 8.45-ന്
പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 9.30-ന് അഭിവന്ദ്യ ദിയസ്കോറസ് തിരുമേനിയുടെ
പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 11.45-ന് ആഘോഷമായ റാസയും നടക്കും.
തുടര്‍ന്ന് ആശീര്‍വാദം നേര്‍ച്ച വിളമ്പ്.
ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ്
ജേക്കബ് ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ ബേബി കുര്യാക്കോസ് (സെക്രട്ടറി),
പുന്നൂസ് ഏബ്രഹാം (ട്രഷറര്‍), മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍
പെരുന്നാളിന്റെ ഉജ്വലവിജയത്തിനായി പ്രവര്‍ത്തിക്കുന്നു. അനുഗ്രഹകരമായ വിശുദ്ധ
ദൈവമാതാവിന്റെ തിരുനാളിലും ഇതര ചടങ്ങുകളിലും വിശ്വാസികള്‍ ഭക്തിയോടെ
പങ്കുചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബന്ധപ്പെടുക: റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി (വികാരി), ബേബി കുര്യാക്കോസ്
(സെക്രട്ടറി) 516 270 2722, പുന്നൂസ് ഏബ്രഹാം (ട്രഷറര്‍) 718 464 5638. ബിജു
ചെറിയാന് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ മലങ്കര ആര്‍ച്ച് ഡയോസിസ്)
അറിയിച്ചതാണിത്.