Image

ഓണമിപ്പോള്‍ ചന്തയില്‍ (ജോസ്‌ ചെരിപുറം)

ജോസ്‌ ചെരിപുറം (josecheripuram@gmail.com) Published on 28 August, 2012
ഓണമിപ്പോള്‍ ചന്തയില്‍ (ജോസ്‌ ചെരിപുറം)
ഓണം വന്നാലും
ഉണ്ണി പിറന്നാലും
കോരനിന്റേണറ്റില്‍ ചാറ്റിങ്ങ്‌
സുന്ദരിമാരൊത്ത്‌ ചാറ്റിങ്ങ്‌

പൂവ്വിളിയില്ല, പൂക്കൊട്ടയുമില്ല
ചന്തയില്‍ വില്‍ക്കുന്നു പൂക്കളങ്ങള്‍
അച്ചിമാരൊന്നും കുശിനിയിലില്ല
സദ്യയും പാക്കറ്റില്‍ വന്നിടുന്നു.

തുമ്പകുടമില്ല, ഓലകുടയില്ല
മഴപോലുമിക്ലങ്ങു കേരളത്തില്‍
പൂവ്വാര്‍ക്കും വെണ്ടേറേ പെണ്ണുങ്ങളുണ്ടെങ്കില്‍
പീഢനമാണിപ്പോള്‍ ഓണക്കളി

സ്വര്‍ഗ്ഗമാണെല്ലാര്‍ക്കും ലക്ഷ്യമവരൊക്കെ
ധ്യാനകളരിയില്‍ പോയീടുന്നു
അച്ചന്‍ തലക്ക്‌ പിടിച്ചശീര്‍വദിച്ചാലും
തലക്ക്‌ പിടിക്കുവാന്‍ ബാറ്‌ ലക്ഷ്യം

മാവേലി മന്നന്റെ വരവാഘോഷിക്കുവാന്‍
കാണം വിറ്റുണ്ടവര്‍ കാര്‍ന്നവന്മാര്‍
അവരുടെ തലമുറ കള്ളടിച്ചാര്‍ക്കുന്നു
കള്ളവും കള്ളുമായ്‌ വിലസീടുന്നു.

നാരീസ്വരം കേട്ടാല്‍ തലപൊക്കി നോക്കുന്നു
ചാവാന്‍ കിടക്കുന്ന രോഗി പോലും
പെണ്ണും ലഹരിയും ചാറ്റിങ്ങ്‌മായിന്നു
കേരള നാടോ അധോഗതിയില്‍ !!

മാവേലി നാട്ടിലേക്കില്ലല്ലോ മാവേലി
മാവേലി പോകുന്നിന്നന്യ നാട്ടില്‍
ആയിരം കണ്ണുമായ്‌ നമ്മള്‍ പ്രവാസികള്‍
വരവേല്‍ക്കാന്‍ വെമ്പുന്നീ തമ്പുരാനെ

വിട്ടു കളയുന്നു നാട്ടില്‍ കഴിയുന്നോര്‍
പണ്ടത്തെ ആഘോഷ പൊന്‍ ദിനങ്ങള്‍
ടി.വി.യില്‍ സീരിയല്‍ പെയ്യും മഴയിലി
മലയാളി മുങ്ങി തുടിച്ചിടുന്നു.
ഓണമിപ്പോള്‍ ചന്തയില്‍ (ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക