Image

കഷണ്ടിയെ ചെറുക്കുന്ന മരുന്ന്‌ രണ്ടുവര്‍ഷത്തിനുള്ളില്‍

Published on 30 August, 2012
കഷണ്ടിയെ ചെറുക്കുന്ന മരുന്ന്‌ രണ്ടുവര്‍ഷത്തിനുള്ളില്‍
ലണ്ടന്‍: കഷണ്ടിയെ ചെറുക്കുന്ന മരുന്ന്‌ രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയിലിറക്കുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെട്ടു. മരുന്ന്‌ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്‌ 250 ഓളം ജീനുകള്‍ പരീക്ഷിച്ചു. 17 പുരുഷന്മാരില്‍ പരീക്ഷണം നടത്തിയപ്പോള്‍ മുടിയുള്ള ഭാഗത്തിനേക്കാള്‍ കഷണ്ടിയുള്ള ഭാഗത്ത്‌ പിജിഡി2 വിന്‍െറ അളവ്‌ മൂന്ന്‌ മടങ്ങാണ്‌. ഇതുമായി ബന്ധപ്പെട്ട പഠനം സയന്‍സ്‌ ട്രാന്‍സലേഷനല്‍ മെഡിസിന്‍ എന്ന ജേണലില്‍ നേത്തേ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ജോര്‍ജ്‌ കൊട്‌സാറിലിസ്‌ പറഞ്ഞു.

ഒരൊറ്റ തരം എന്‍സൈമിന്‍െറ ഉല്‍പാദനമാണ്‌ കഷണ്ടിക്ക്‌ കാരണമാകുന്നത്‌. ഇതിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പടുത്തുന്നതാണ്‌ പുതിയ മരുന്ന്‌. ഉല്‍പന്നം വിപണിയിലിറങ്ങുന്നതുമായി ബന്ധപ്പെട്ട്‌ മരുന്നു കമ്പനികളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക