Image

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ഓസ്‌ട്രേലിയയിലും യൂറോപ്പിലും, അമേരിക്കയിലും

ഡോ. സന്തോഷ്‌.ടി.ജോണ്‍ Published on 31 August, 2012
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ഓസ്‌ട്രേലിയയിലും യൂറോപ്പിലും, അമേരിക്കയിലും
സിഡ്‌നി: മനുഷ്യ മനസ്സുകളെ ദൈവസന്നിധിയിലേക്ക്‌ പ്രാര്‍ത്ഥനയോടെ ഉയര്‍ത്തുകയും, ദൈവം അനുഗ്രഹിച്ച്‌ ഒന്നാക്കിയ കുടുംബ ജീവിതം ആത്മീയ സമാധാനത്തിന്റെ പറുദീസയാക്കിമാറ്റുവാന്‍ പ്രായോഗിക ജീവിതപാഠങ്ങളും തിരുവചന പ്രബോധനങ്ങളും നല്‍കുന്ന ലോക പ്രശസ്‌ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, മെസേജ്‌ മിഷന്‍ ഡയറക്‌ടറും, പ്രമുഖ സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഓസ്‌ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്നു വരുന്നു. ഒക്‌ടോബര്‍ മാസം ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കി നവംബറില്‍ യൂറോപ്പിലും, ഡിസംബറില്‍ അമേരിക്കയിലും ധ്യാന ശുശ്രൂഷകള്‍ നടത്തുന്നുണ്ട്‌.

`തിരുവചനത്തിന്റെ ഉള്‍ക്കരുത്തും, സ്വന്തം ജീവിതാനുഭവങ്ങളും, ഫാമിലി കൗണ്‍സലിങ്‌ രംഗത്തെ മുപ്പത്‌ വര്‍ഷത്തെ അനുഭവ സമ്പത്തും ചേര്‍ത്ത്‌ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന കുടുംബ നവീകരണ പ്രബോധനങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും അനുഗ്രഹീതമായ ഒരു ആത്മീയ വിരുന്നും, വ്യത്യസ്‌തമായ ഒരു ധ്യാനാനുഭവവുമാണെന്ന്‌' മെസേജ്‌ മിഷന്‍ ഓസ്‌ട്രേലിയന്‍ ചാപ്ലിന്‍ റവ. ഫാ. ജോണി ആറാട്ടുകുളം അഭിപ്രായപ്പെട്ടു.

ധ്യാനത്തോടനുബന്ധിച്ച്‌ വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. കൗണ്‍സിലിങിനും സൗകര്യമുണ്ട്‌.
ഓസ്‌ട്രേലിയയിലെ തുടര്‍ന്നുള്ള ധ്യാനങ്ങള്‍: ആഗസ്റ്റ്‌ 31 - സെപ്‌റ്റംബര്‍ 2: ഹൊബാള്‍ട്ട്‌, സെപ്‌റ്റംബര്‍ 7-9: മെല്‍ബണ്‍, സെപ്‌റ്റംബര്‍ 14-16: വാഗാവാഗാ, സെപ്‌റ്റംബര്‍ 19: ഗോള്‍ഡ്‌കോസ്റ്റ്‌, സെപ്‌റ്റംബര്‍ 21-23: മെല്‍ബണ്‍, സെപ്‌റ്റംബര്‍ 24-26: സിഡ്‌നി, സെപ്‌റ്റംബര്‍ 29-30: സ്‌ട്രാത്ത്‌ ഫീല്‍ഡ്‌, സിഡ്‌നി, ഒക്‌ടോബര്‍ 1-4: ന്യൂസിലന്റ്‌, ഒക്‌ടോബര്‍ 5-7: അഡലെയ്‌ഡ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഓസ്‌ട്രേലിയ: ആന്റണി യേശുദാസ്‌ (0469073405) കെ.പി. ജോസ്‌ (0419306202) അനില്‍ ജോസഫ്‌ (0422657527), യൂറോപ്പ്‌: ജോബി തെക്കേക്കര (0041555340051) അമേരിക്ക: ബിജു (0018476306462)
www.themessagemission.org Email: messagemission@hotmail.com sunnystephen999@gmail.com
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ഓസ്‌ട്രേലിയയിലും യൂറോപ്പിലും, അമേരിക്കയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക