Image

പെര്‍ത്തില്‍ ഹിന്ദു സമാജം ഓണം ആഘോഷിച്ചു

കെ.പി. ഷിബു Published on 03 September, 2012
പെര്‍ത്തില്‍ ഹിന്ദു സമാജം ഓണം ആഘോഷിച്ചു
പെര്‍ത്ത്: മലയാളി ഹിന്ദു സമാജം ഓണം സമുചിതമായി കൊണ്ടാടി. സെപ്റ്റംബര്‍ ഒന്നിന് (ശനി) കാര്‍ലയിന്‍ സെന്ററില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ നീണ്ടു നിന്ന ആഘോഷപരിപാടികളില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കലാ, കായിക മത്സരങ്ങളില്‍ പങ്കെടുത്തു. 

രാവിലെ സമാജത്തിന്റെ മുതിര്‍ന്ന അംഗമായ കരുണാകരന്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജശേഖരപിള്ള ഓണ സന്ദേശം നല്‍കി. തിങ്ങി നിറഞ്ഞ കാണികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച് ഓണത്തിന്റെ വരവ് അറിയിച്ചു നടത്തിയ പുലിയായായിരുന്നു ആഘോഷങ്ങളിലെ ആദ്യ അതിഥി. തൊട്ടു പിന്നാലെ മാവേലി മന്നനും എത്തിയതോടെ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമായി. 
കൊച്ചു കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങളും വടംവലി മത്സരവും അത്യാകര്‍ഷകമായിരുന്നു. തുടര്‍ന്ന് തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ട് കലാപരിപാടികളിലേക്ക് കടന്നു. 

ഓണപ്പാട്ടുകളും ശ്രുതി മധുരമായ മലയാളിയുടെ മധുര ഗാനങ്ങളും വള്ളംകളി, കൈകൊട്ടിക്കളി, നൃത്ത നൃത്തങ്ങള്‍, കളരിപ്പയറ്റ് ആക്ഷേപ ഹാസ്യ നാടകവും ആഘോഷങ്ങളുടെ മാറ്റു കൂട്ടി. 

ആഘോഷങ്ങള്‍ക്ക് സെക്രട്ടറി മുരളി ആര്‍ നായര്‍, വിനോദ് കൊമോത്, പ്രിയ പ്രവീണ്‍, ദീപ്തി പ്രദീപ്, അശ്വതി ഹരിദാസ്, അമ്പിളി മുരളി, വിജയകുമാര്‍, മനോജ് മഠത്തില്‍, രാജന്‍ കൊട്ടാരം, രമേശന്‍, അശോകന്‍, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




പെര്‍ത്തില്‍ ഹിന്ദു സമാജം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക