Image

നിരാഹാരത്തിന് അനുവദിച്ച സ്ഥലം മതിയെന്ന് ഹസാരെ

Published on 11 August, 2011
നിരാഹാരത്തിന് അനുവദിച്ച സ്ഥലം മതിയെന്ന് ഹസാരെ
ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.

ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ആഗസ്ത് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെ പറയുന്നത്. അതിനാല്‍ പുതിയ ബില്ലിനായി ആഗസ്ത് 16 മുതല്‍ സമരം തുടങ്ങാനിരിക്കുകയാണ് അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക