Image

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം, എസ്.ഐയ്ക്ക് പരിക്ക്‌

Published on 11 August, 2011
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം, എസ്.ഐയ്ക്ക് പരിക്ക്‌
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ട്രാഫിക് എസ്.ഐ ഹരിദാസിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വസീഫ് അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളജില്‍ പ്രവേശനം നല്‍കിയതിനെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ചായിരിന്നു മാര്‍ച്ച്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക