Image

മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.

അനില്‍ മാത്യൂ ആശാരിയത്ത് Published on 11 August, 2011
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
ഡാളസ്സ് (ടെക്‌സാസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് ഡാളസ്സില്‍ സമാപിച്ചു.

അംഗസംഖ്യ കൊണ്ടും ക്രമീകരണം കൊണ്ടും മറ്റെല്ലാ കോണ്‍ഫറന്‍സുകളേക്കാളും മുന്‍ പന്തിയിലെത്തിയ ഈ ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് മുന്‍ കോണ്‍ഫറന്‍സുകളുടെ എല്ലാ മുന്‍വിധികളേയും അതിജിവിച്ച് വന്‍ വിജയമായിരുന്നുവെന്ന് കോണ്‍ഫറന്‍സ് കണ്‍വീനറും കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ പറഞ്ഞു.
2011 ജൂലൈ 28 വ്യാഴാഴ്ച മുതല്‍ 31 ഞായറാഴ്ച വരെ ഡാളസ്സിന്റെ സമീപപ്രദേശമായ ഡെന്റണ്‍ നഗരത്തിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ് കോപ്പസ്സിലാണ് ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് നടത്തപ്പട്ടത്

പ്രസ്തുത കോണ്‍ഫറന്‍സില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ മുഖ്യാതിഥിയായിരിന്നു.
സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ, റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍,
റവ. ഫാ. ഡോ തോമസ് കലാം, ശ്രീ ടെന്നി തോമസ്, ശ്രീമതി സീനാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വിവിധ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.

ജൂലൈ 28 വ്യാഴാഴ്ച വൈകീട്ട് രജിസ്‌ട്രേഷനു ശേഷം വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ഫാമിലി & യൂത്ത്/സണ്‍ഡേ സ്‌കൂള്‍ കോണ്‍ഫറന്‍സ് ആരംഭിച്ചത്.
കേരളതനിമയില്‍ വാദ്യമേളഘോഷത്തോടുകൂടി മെത്രാപ്പൊലീത്താമാരെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയില്‍ വിവിധ ഇടവകളില്‍ നിന്നായി എത്തിയ വൈദീകര്‍ക്കൊപ്പം മലങ്കരസഭയുടെ മക്കള്‍ ഭക്തിനിര്‍ഭരമായി പങ്കെടുത്തു.

കോണ്‍ഫറന്‍സ് കണ്‍വീനര്‍ റവ ഫാ. ജോണ്‍ കുന്നത്തുശ്ശേരിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയമായ 'ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു' (പുറപ്പാട് 15:26) എന്നതിനെ ആധാരമാക്കി അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന് നടന്ന കോണ്‍ഫറന്‍സ് ഒരുക്കധ്യാനത്തിന് റവ. ഫാ.ഗീവര്‍ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍ നേത്യത്വം നല്‍കി.

ജൂലൈ 29ന് രാവിലെ പ്രഭാതപ്രാര്‍ത്ഥനയെത്തുടര്‍ന്ന് നടന്ന പ്രെയസ് ആന്റ് വര്‍ഷിപ്പില്‍ കോണ്‍ഫറന്‍സ് ക്വയര്‍ ആലപിച്ച ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ, റവ. ഫാ. ഡോ തോമസ് കലാം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടത്തി.
സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ ആകര്‍ഷിച്ച സഭാവിശ്വാസ പഠന സെഷന്‍, മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും വേണ്ടിയുള്ള ആരാധനഗാന പരിശീലനം, എന്നിവ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏവര്‍ക്കും വിജ്ഞാനപ്രദമായിരുന്നു.
ഉച്ചഭക്ഷണത്തിനുമുന്‍പ് പുരുഷ വനിതാ സെമിനാറില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയ്ക്ക് ഡോ. അലക്‌സാണ്ടര്‍ കുഞ്ഞപ്പി, ഡോ. അമ്മിണിക്കുട്ടി ജീവന്‍, സീനാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രായഭേതമന്യേ നിരവധി പേര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ജൂലൈ 30ന് രാവിലെ പ്രഭാതപ്രാര്‍ത്ഥനയെത്തുടര്‍ന്ന് കോണ്‍ഫറന്‍സ്
ക്വയര്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമായി വ്യത്യസ്ത ഭക്തിഗാനങ്ങള്‍ ആലപിച്ചു.
തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി ഈ വര്‍ഷത്തെ മുഖ്യവിഷയത്തെപ്പറ്റി പ്രത്യേകം ക്ലാസ്സുകളും ചര്‍ച്ചകളും ഉണ്ടായിരുന്നു. തുടര്‍ന്ന നടന്ന വൈദീകയോഗത്തില്‍ സതേണ്‍ റീജിയനിലെ
വിവിധ ഇടവകകളില്‍ നിന്നായി നിരവധി വൈദീകരും അംഗങ്ങളും പങ്കെടുത്തു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ ഇടവകകളില്‍ നിന്നെത്തിയ സണേ്ഠസ്‌കൂള്‍ കുട്ടികള്‍ക്കായി പെയിന്റംഗ്, ഗാനപരിശീലനം, വിവിധിനം കായിക മത്‌സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
സന്ധ്യാ നമസ്‌ക്കാരത്തിന് ശേഷം യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ, റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വി. കുമ്പസാരത്തെപ്പറ്റി ക്ലാസ്സ് എടുത്തു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ ദിനങ്ങളിലായി നടത്തപ്പെട്ട ടാലന്റ്‌ഷോയില്‍ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സതേണ്‍ റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള ആദ്ധ്യാത്മിക സംഘടനകള്‍ പങ്കെടുത്ത വൈവിധ്യമാര്‍ന്ന വിവിധയിനം കലാപരിപാടികള്‍ വ്യത്യസ്തത കൊണ്ടും അവതരണശൈലി കൊണ്ടും ഏവരുടെയും കൈയ്യടി നേടി.

ഈ വര്‍ഷത്തെ യൂത്ത്/സണ ്ഠസ്‌കൂള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി എല്ലാ ദിവസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേകം ക്ലാസ്സുകളും ചര്‍ച്ചകളും ഉണ്ടായിരുന്നു. റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍ ,
റവ. ഫാ. മാറ്റ് അലക്‌സാണ്ട
ര്‍ ‍, റവ. ഫാ. ബിനു മാത്യു, ടെന്നി തോമസ്, സീനാ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കും ക്ലാസ്സുകള്‍ക്കും നേത്യത്ത്വം നല്‍കി.

കോണ്‍ഫറന്‍സിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെത്തുടര്‍ന്ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ സഹകാര്‍മികത്വത്തിലും നടന്ന
വി. കുര്‍ബ്ബാനയില്‍ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്നായി നിരവധി വൈദീകരും ഏകദേശം ആയിരത്തില്‍പ്പരം സഭാവിശ്വാസികള്‍ സംബന്ധിച്ചു.

തുടര്‍ന്ന് അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ വിശിഷ്ടാതിഥികളെയും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെയും മെത്രാപ്പൊലീത്താ ഫലകം നല്‍കി ആദരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ
സംയുക്ത ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് 2012ല്‍ ഫ്‌ളോറിഡയില്‍ വച്ച് നടത്തുവാന്‍ യോഗം തീരുമാനിച്ചു.

2012ല്‍ നടക്കുന്ന സംയുക്ത ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സും 2013ല്‍ നടക്കുന്ന സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സും കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി കണ്‍വീനര്‍ സൗത്ത്‌വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ അംഗവും ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ.രാജു എം. ദാനിയേലിനെ യോഗം ചുമതലപ്പെടുത്തി.
അതോടുകൂടി പ്രസ്തുത വര്‍ഷങ്ങളിലേക്കായി സൗത്ത്‌വെസ്റ്റ് റീജിയന്റെ ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സെക്രട്ടറിമാരായി രാജന്‍ ജോസഫ് (ഡാളസ്സ്), മനോജ് തോമസ് (ഹുസ്റ്റണ്‍ ), എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സെക്രട്ടറി രാജന്‍ ജോസഫ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ഉച്ചഭക്ഷണത്തോടു കൂടി ഈ വര്‍ഷത്തെ സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സിന് സമാപ്തിയായി.


റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍(കണ്‍വീനര്‍ ), രാജന്‍ ജോസഫ് (സെക്രട്ടറി),
ജോര്‍ജ്ജ് സ്റ്റീഫന്‍ (ട്രഷറാര്‍ ), എന്നിവരടങ്ങുന്ന കോര്‍ കമ്മറ്റിയെ കൂടാതെ
ഷിബു മാത്യു, പ്രിന്‍സ് ഏബ്രഹാം (യൂത്ത് കോര്‍ഡിനേഷന്‍), മനോജ് തോമസ് (സണേ്ഠസ്‌കൂള്‍), കെയ്‌സി വര്‍ഗ്ഗീസ്, തോമസ് കെ. ഏബ്രഹാം, മത്തായി തോമസ്, ജോര്‍ജ്ജ് ജേക്കബ് (ഫുഡ്), ജോസ് മുക്കൂട്ട്, ലിനി തോമസ്, ബൈജു ജേക്കബ് (പ്രോഗ്രാം ), ജോര്‍ജ്ജ് സ്റ്റീഫന്‍, സണ്ണി തോമസ്, ഏബ്രഹാം ജേക്കബ്, (രജിസ്‌ട്രേഷന്‍),സനീഷ് തോമസ്, ജിക്കു പുന്നൂസ് (ഫോട്ടോഗ്രാഫി), ഇടിക്കുള ജോര്‍ജ്ജ്, ചാക്കോ ഇട്ടി, ജോസഫ് പി. ജേക്കബ് (പബ്ലിസിറ്റി), രാജന്‍ ജോസഫ് ,സിനി കൊടുവത്ത്, നേഖാ ജോണ്‍സണ്‍, അഞ്ചലി കോശി, നിഖില്‍ ഫിലിപ്പ് (എന്റര്‍ടെയ്ന്‍മെന്റ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അമേരിക്കയിലെ സതേണ്‍ റീജിയനില്‍ താമസിക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കുടുംബസംഗമത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തിലെ മലങ്കര സഭാമക്കള്‍ ഒന്നടങ്കം പങ്കെടുത്ത് ഫാമിലി & യൂത്ത്/
സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് വന്‍ ജനശ്രദ്ധയാകര്‍ഷിച്ച ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സാക്കിത്തീര്‍ത്തതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേ സ്‌കൂള്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക