Image

കംപ്യൂട്ടര്‍ സിന്‍ഡ്രോം

Published on 05 September, 2012
കംപ്യൂട്ടര്‍ സിന്‍ഡ്രോം
ദിവസം തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ കണ്ടുവരുന്ന പ്രശ്‌നമാണ്‌ കംപ്യൂട്ടര്‍ സിന്‍ഡ്രോം. കൂടുതലായി ബന്ധിക്കുന്ന കണ്ണുകളെയാണ്‌. കാഴ്‌ചയ്‌ക്കു മങ്ങല്‍, കണ്ണുകളില്‍ ചൊറിച്ചില്‍, വേദന, തലവേദന, കണ്ണിനു പുകച്ചില്‍ എന്നിവ കൂടാം. ഈ അസ്വസ്‌ഥതകള്‍ പൊതുവെ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നാണ്‌ അറിയപ്പെടുന്നത്‌. ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന 90% ആളുകളിലും ഈ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു.

20-20-20 റൂള്‍. 20 മിനിറ്റ്‌ കൂടുമ്പോള്‍ 20 മീറ്ററെങ്കിലും അകലെയുള്ള വസ്‌തുവിലേക്ക്‌ 20 സെക്കന്‍ഡ്‌ നേരത്തേക്ക്‌ ദൃഷ്‌ടി കേന്ദ്രീകരിക്കുക എന്നതാണിത്‌. അരമണിക്കൂര്‍ കൂടുമ്പോള്‍ കണ്ണുകള്‍ ഇരുപതു സെക്കന്‍ഡ്‌ നേരത്തേക്ക്‌ അടച്ചുപിടിക്കുക. കംപ്യൂട്ടറിലെ ദൃശ്യങ്ങള്‍, അക്ഷരങ്ങള്‍ കണ്ണിന്റെ നിരയ്‌ക്കനുസരിച്ചായിരിക്കാനും ശ്രദ്ധിക്കണം. കംപ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മിയടയ്‌ക്കുക. കണ്ണു ചിമ്മുമ്പോള്‍ പുറത്തു വരുന്ന കണ്ണീര്‍ കണ്‍പ്രതലത്തെ കഴുകി വൃത്തിയാക്കും. മോണിറ്ററിലെ ഗ്ലെയര്‍ പരമാവധി കുറയ്‌ക്കുന്ന രീതിയില്‍ കംപ്യൂട്ടര്‍ വയ്‌ക്കുക. മുറിയിലാകമാനം ഒരേ അളവില്‍ പ്രകാശം ക്രമീകരിക്കുക. ഇവയൊക്കെ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം കുറയ്‌ക്കാന്‍ സാധിക്കും.
കംപ്യൂട്ടര്‍ സിന്‍ഡ്രോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക