Image

ശിവകാശി സ്‌ഫോടനം: ആറുപേര്‍ അറസ്റ്റില്‍

Published on 05 September, 2012
ശിവകാശി സ്‌ഫോടനം: ആറുപേര്‍ അറസ്റ്റില്‍
ചെന്നൈ: ശിവകാശി മുതലപ്പെട്ടിയിലുണ്ടായ പടക്കനിര്‍മ്മാണശാലയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മാണയൂണിറ്റ് പാട്ടത്തിനെടുത്ത് നടത്തിയിരുന്ന പോള്‍ പാണ്ടി എന്നയാള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവം നടന്നതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അപകടം അന്വേഷിക്കുന്ന അഞ്ചംഗ പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീകാന്ത്, അണ്ണാദുരെ, മഹീന്ദ്രന്‍, പാണ്ടിദുരൈ, ഉദയകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. മനപൂര്‍വ്വമായ നരഹത്യയ്ക്ക് ഇവര്‍ക്കെതിരെ കേസെടുത്തു.

സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശിവകാശിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ പത്തേക്കറിലായി വ്യാപിച്ചുകിടക്കുന്ന ഓംശക്തി ഫയര്‍ വര്‍ക്‌സ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ 45 മുറികളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

എഴുന്നൂറോളം പടക്കനിര്‍മാണശാലകളാണ് തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍പ്പെട്ട ശിവകാശി നഗരസഭാപരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. രാജ്യത്ത് പടക്കനിര്‍മാണത്തിന്റെ 90 ശതമാനവും ഇവിടെ നിന്നാണ്. അരലക്ഷത്തോളം പേരാണ് ഇവിടത്തെ പടക്കനിര്‍മ്മാണശാലകളില്‍ തൊഴിലെടുക്കുന്നത്. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് പരോക്ഷമായി ഈ മേഖല തൊഴില്‍ നല്‍കുന്നു. 1500-2000 കോടി രൂപയാണ് വാര്‍ഷികവിറ്റുവരവ്.
Join WhatsApp News
Raveendran Narayanan 2014-07-15 01:20:57
AMERICA WANTS THAT I SHOULD AIRCONDITIONING THE MOTHER EARTH FREE OF CHARGES. I AM READY TO DO AS PARTTIME JOB, BUT TWO MILLION DOLLARS CASH MONEY. 
EVERY DAY ENVIRONMENTAL DAY https://www.youtube.com/watch?v=Te9jtgRVsbY&feature=youtube_gdata_player 

"AIR CONDITIONING OF MOTHER EARTH" CLIMATE CHANGE THIRD GROUP
Welcome to view & comment " STOP SEA RAISE NOW " !!!!!!    
NOT CO2 & GREEN HOUSE GASES CHANGING CLIMATE. CARBON ECONOMY IS FAILING EVERYWHERE. "Why I am different from CLIMATE AND GLOBAL WARMING SCIENTISTS? " http://joychenputhukulam.com/newsMore.php?newsId=37630
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക