Image

ഓറഞ്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

ജയ്‌മോന്‍ ലൂക്കോസ്‌ Published on 06 September, 2012
ഓറഞ്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
ന്യൂ സൗത്ത് വെയില്‍സ്: ന്യൂസൗത്ത് വെയില്‍സിലെ ഓറഞ്ചില്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം വേറിട്ട അനുഭവമായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് (ശനി) വൈകുന്നേരം നാലിന് ഓറഞ്ച് സിറ്റിയിലെ ഹെന്നാ ഹാളില്‍ നടന്ന ഓണാഘോഷത്തിന് ഓണപുടവ ഉടുത്ത മലയാളി മങ്കമാര്‍ മാവേലിമന്നനെ എതിരേറ്റതോടെ തുടക്കം കുറിച്ചു. 

ഭരതനാട്യം, തിരുവാതിര, ഓണപ്പാട്ടുകള്‍ക്കൊപ്പം കൊച്ചുകുട്ടികളുടെ നൃത്തം, സ്ത്രീകളുടേയും പുരുഷന്മാരുടേയും വടംവലി മത്സരം, കുട്ടികളുടെ സംഘ നൃത്തം എന്നിവ ആഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷത്തിന് സമാപനം കുറിച്ചു. വി.എസ് ജയപാലന്‍ നായര്‍ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു. 


ഓറഞ്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക