Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Published on 08 September, 2012
മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്ത കലാപരിപാടികളോടെ ശ്രദ്ധേയമായി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. എസ്.കെ. ബഹറ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ചിദംബരം ശ്രീനിവാസ്, ലേബര്‍ പാര്‍ട്ടി ലീഡര്‍ ഇമ്മാനുവല്‍ ചില്‍ചോഗ്, ഫാ. പീറ്റര്‍ കാവുംപുറം, എഫ്‌ഐഎവി പ്രസിഡന്റ് വാസന്‍ ശ്രീനിവാസന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഹിറ്റ്‌ലര്‍ ഡേവിഡ്, എഫ്‌ഐഎവി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, എയര്‍ഇന്ത്യ മാനേജര്‍ മധു മാത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച 'മെല്‍ബണ്‍ ഓണം 2012' എന്ന സുവനീര്‍ സിനിമ - സീരിയല്‍ താരം കലാഭവന്‍ നവാസ് ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസിക്ക് നല്‍കി പ്രകാശനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രേയസ് കേശവന്‍ സ്വാഗതം പറഞ്ഞു. ചടങ്ങുകള്‍ക്ക് ആന്റണി പടയത്തില്‍, സിന്റോ പാറേക്കാട്ടില്‍, ജിസ്‌മോന്‍ കുര്യന്‍, സുധീഷ് വര്‍ഗീസ്, ലതീഷ് ജോര്‍ജ്, വിഷ്ണു പ്രഭാകരന്‍, മനീഷ് ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാവിലെ 10ന് പൂക്കളത്തോടെ ആരംഭിച്ച ആഘോഷങ്ങളില്‍ ചിത്രരചനാ മത്സരം, വടംവലി മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് 12ന് ഓണസദ്യ നടന്നു. ചെണ്ടവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മഹാബലിയെ സ്വീകരിച്ചതോടെ കലാഭവന്‍ നവാസിന്റെ നേതൃത്വത്തിലുള്ള പരിപാടികള്‍ ആരംഭിച്ചു. വിവിധ കലാപരിപാടികളിലായി അന്‍പതോളം കുട്ടികള്‍ കലാദൃശ്യങ്ങള്‍ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കലാഭവന്‍ നവാസ്, ഹിറ്റ്‌ലര്‍ ഡേവിഡ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക