Image

വിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂ

Published on 09 September, 2012
വിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂ
വിവാഹം മിക്കവര്‍ക്കും തലവേദനയാണ് നല്‍കാറുളളത്. എന്നാല്‍ വിവാഹത്തിലൂടെ ശ്വാസകോശ ക്യാന്‍സറിനുളള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

വിവാഹിതരായവര്‍ ശ്വാസകോശ ക്യാന്‍സറിന് ചികിത്സ നേടിയാല്‍ സുഖം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നു. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ 168 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയേഷനും വഴി ചികിത്സ നേടിയ ഇവരെ 2000 മുതല്‍ 2010 വരെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ മുപ്പത്തിമൂന്ന് ശതമാനം വിവാഹിതരായ രോഗികള്‍ മൂന്ന് വര്‍ഷത്തിന് ശേഷവും ജീവിച്ചെന്നും അതേസമയം പത്ത് ശതമാനം അവിവാഹിതര്‍ മാത്രമാണ് ഇത്രയേറെ കാലം ജീവിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തി. 

പരീക്ഷണ കാലത്ത് സ്ത്രീകള്‍ ആണ് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചത്. വിവാഹിതരായ സ്ത്രീകള്‍ക്ക് ശ്വാസകോശ കാന്‍സറില്‍ നിന്നും രക്ഷ നേടാനുള്ള സാധ്യത 46 ശതമാനമാണ്. ഇതേസമയം അവിവാഹിതരായ പുരുഷന്മാര്‍ വെറും മൂന്ന് ശതമാനം മാത്രമാണ് ക്യാന്‍സറിനെ അതിജീവിച്ചത്. അവിവാഹിതരായ സ്ത്രീകള്‍ ക്യാന്‍സറില്‍ നിന്നും രക്ഷപ്പെടാനുള്ള അത്രതന്നെ സാധ്യതയെ വിവാഹിതരായ പുരുഷന്മാര്‍ക്കുള്ളൂ എന്നും ഗവേഷണഫലം തെളിയിക്കുന്നു.

വെള്ളക്കാരായ വിവാഹിതര്‍ക്കാണ് കറുത്തവര്‍ഗക്കാരായ വിവാഹിതരേക്കാള്‍ ശ്വാസകോശ ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിയുകയെന്നും പഠനത്തില്‍ കണ്ടെത്തി.

വിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂവിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂവിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂവിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂവിവാഹിതരാവൂ,ശ്വാസകോശ ക്യാന്‍സര്‍ ഒഴിവാക്കൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക