Image

വിട പറയുന്നു (കവിത: ജി. പുത്തന്‍കുരിശ്‌) 9/11 -ന്‌ പതിനൊന്നു വയസ്സ്‌

Published on 10 September, 2012
വിട പറയുന്നു (കവിത: ജി. പുത്തന്‍കുരിശ്‌) 9/11 -ന്‌ പതിനൊന്നു വയസ്സ്‌
വിട പറയുന്നു വിസമ്മതത്തോടെ പൈതലേ
പിടയുന്നു ഹൃത്തടം നൊമ്പരത്താല്‍
പിരിയുകയാണ്‌ ഞാന്‍ എന്നേക്കുമായി
തിരികെ വരാതവണ്ണമൊരിക്കലും.
മുന്നിലോ അഗാധമാം മരണവക്‌ത്രം
പിന്നില്‍ ജ്വലിക്കും അഗ്‌നിജ്വാലകള്‍
മരണം! അതൊരു സത്യമായി ചുറ്റിലും
മരണം അതൊന്നു മാത്രമേ ശരണം!
എങ്കിലും കാക്കുമെന്നാത്‌മാവ്‌ നിന്നെയെന്നും,
ശങ്കവേണ്ടതില്‍, ദൂരെനിന്നെന്നുമേ
കരയരുതെന്നെ ഓര്‍ത്തു നീ ഒരിക്കലും
കരുത്താര്‍ന്നു വളര്‍ന്നു വലുതായിടോമലെ
വിട പറയുന്നു വിസമ്മതത്തോടെ പൈതലേ
പിടയുന്നു ഹൃത്തടം നൊമ്പരത്താല്‍

(Glen James, before his death in 9/11 attack,
called his four year daughter Patten Wall and
talked to her for a minute. )

വിട പറയുന്നു (കവിത: ജി. പുത്തന്‍കുരിശ്‌) 9/11 -ന്‌ പതിനൊന്നു വയസ്സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക