Image

ബസ് ചാര്‍ജ്ജ് വര്‍ദ്ധനയിലെ അപാകത പരിഹരിച്ചു: ഗതാഗതമന്ത്രി

Published on 13 August, 2011
ബസ് ചാര്‍ജ്ജ് വര്‍ദ്ധനയിലെ അപാകത പരിഹരിച്ചു: ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ നാലാം ഫെയര്‍ സ്റ്റേജിലെ നിരക്കിലുണ്ടായ അപാകത പരിഹരിച്ചതായി ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ ‍. ഏഴര മുതല്‍ പത്തു കിലോമീറ്റര്‍ വരെയുള്ള നാലാം ഫെയര്‍ സ്റ്റേജില്‍ ബസ് ചാര്‍ജ് പുതുക്കിയപ്പോള്‍ എട്ടു രൂപയായിരുന്നു നിരക്ക്. ഇതേക്കുറിച്ച് പരാതി വ്യാപകമായിതിനെ തുടര്‍ന്ന് നിരക്ക് ഏഴ് രൂപയാക്കി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഇതിനായി ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്നലെ വൈകിട്ട് എട്ടു രൂപ ടിക്കറ്റ് ഏഴു രൂപയാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. അര്‍ധരാത്രി 12 മണി മുതല്‍ ഉത്തരവിന് പ്രാബല്യവും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കെ.എസ്.ആ
ര്‍ ‍.സി ബസുകളിലും പ്രൈവറ്റ് ബസുകളിലും എട്ടു രൂപ തന്നെ ഈടാക്കുന്നതായി പല സ്ഥലത്തുനിന്നും പരാതിയുണ്ട്. ഇത്തരത്തില്‍ പഴയ നിരക്ക് ഈടാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക