Image

വിശ്വാസത്തിന്റെ നിറവില്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 11 September, 2012
വിശ്വാസത്തിന്റെ നിറവില്‍ (സുധീര്‍ പണിക്കവീട്ടില്‍)
(വിശ്വാസമുണ്ടെങ്കില്‍ ചോദ്യങ്ങളില്ല, വിശ്വാസമില്ലെങ്കില്‍ ഉത്തരങ്ങളുമില്ല _Yisroel Meir Ha-Cohen )

ദൈവത്തിനു വേണ്ടി സാക്ഷ്യം പറയുന്നത്‌ ഒരാളുടെ വിശ്വാസത്തിന്റെ പ്രഖ്യാപനമാണു്‌. അത്തരം അനുഭവങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നവരും സുവിശേഷമാക്കി മാറ്റുന്നവരും വിരളമല്ല. ദൈവം നമുക്ക്‌ തരുന്ന നന്മകളെപ്പറ്റി പറയുന്നത്‌ ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതിനോടൊപ്പം വായനക്കാരെ നന്മയുടെ വഴിയിലേക്കും ഈശ്വര വിശ്വാസത്തിലേക്കും നയിക്കുകകൂടിയാണ്‌ ചെയ്യുന്നത്‌.

ദൈവവചനങ്ങള്‍ വിളിച്ചു പറയുന്ന സുവിശേഷകനില്‍ കേള്‍വിക്കാരനു വിശ്വാസം ഉണ്ടാകണമെന്നില്ല. എന്നാല്‍ അദ്ദേഹം ദൈവസാന്നിദ്ധ്യം തൊട്ടറിഞ്ഞ ഒരു അനുഭവം വിവരിക്കുമ്പോള്‍ അതു കേള്‍വികാരനു കൂടുതല്‍ വിശ്വാസയോഗ്യമാകുന്നു. പ്രത്യേകിച്ച്‌ നമുക്ക്‌ പരിചയമുള്ള വ്യക്‌തികള്‍, അവര്‍ക്ക്‌ ദൈവവുമായുണ്ടായ അനുഭവ ങ്ങള്‍ പങ്കുവക്കുമ്പോള്‍. അതു കേള്‍ക്കുന്ന നമ്മളും അല്ലെങ്കില്‍ അതെക്കുറിച്ച്‌ ലവായിക്കുന്ന നമ്മളും ഒരു നിമിഷം ആത്മീയമായ ചിന്തയിലാണ്ടു പോകുന്നു. ,നമ്മില്‍ വിശ്വസത്തിന്റെ നിറവു ഉണ്ടാകുന്നു. ഈശ്വരനില്ലെന്നു പറയുന്നയാള്‍ തന്നെ അതു പറയുന്നത്‌ സംശയത്തിലാണെന്ന കാര്യം ഓര്‍ക്കുക.

അഭിവന്ദ്യ കവിയും, ചിന്തകനും, എഴുത്തുകാരനുമായ ശ്രീ ചരുവിളയില്‍ ചെറിയാന്റെ നാലാമത്തെ പുസ്‌തകമാണ്‌ സര്‍വ്വശക്‌തന്റെ അനന്തകാരുണ്യം. അമേരിക്കയില്‍ വച്ചുണ്ടായ ഒരു ദൈവീകാനുഭവത്തെപ്പറ്റി ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. ഒറ്റക്ക്‌ കുറച്ചുനാള്‍ താമസിക്കേണ്ടി വന്നപ്പോള്‍ പെട്ടെന്ന്‌ രോഗബാധിതനാകുകയും ആ അവശനിലയില്‍ ദൈവത്തിന്റെ കാരുണ്യകരങ്ങള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത്‌ രക്ഷപ്പെടുത്തുുകയുമുണ്ടായി. അദൃശ്യനായ ദൈവമിറങ്ങിവന്നു രക്ഷിച്ചു എന്നല്ല അദ്ദേഹമെഴുതിയിരിക്കുന്നത്‌. സാധാരണ നമ്മള്‍ അത്തരം സാക്ഷ്യങ്ങള്‍ വായിക്കാറുണ്ട്‌, കേള്‍ക്കാറുണ്ട്‌. എന്നാല്‍ ഈ പുസ്‌തകത്തില്‍ തന്റെ കൊച്ചു മകനിലൂടെ ദൈവം പ്രവര്‍ത്തിച്ചു എന്നു അദ്ദേഹം വ്യക്‌തമാക്കുന്നു. ബാലനായ ആ കുട്ടിക്ക്‌ ഒരു അന്തര്‍ജ്‌ഞാനം ഉണ്ടകുന്നു. അതാണു തക്ക സമയത്ത്‌്‌ ചികിത്സയും സഹായവും ശ്രീ ചെറിയാനു എത്തിച്ച്‌ കൊടുക്കുന്നത്‌. തന്നയുമല്ല അദ്ദേഹത്തിന്റെ മകനിലൂടെയും ദൈവം മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തിയിരുന്നു എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്‌.. വരാന്‍ പോകുന്ന ഒരവസ്‌ഥ മനുഷ്യനറിയാന്‍ സാധിക്കില്ല. നമ്മള്‍ മുന്‍കരുതലുകള്‍ എടുത്താലും അത്‌ ഒരു ആപത്തിനെ അല്ലെങ്കില്‍ അപകടാവസ്‌ഥയെ തരണം ചെയ്യാന്‍ പര്യാപ്‌തമാകണമെന്നില്ല.

വീടിന്റെ താക്കോല്‍ കൂട്ടുകാരനെ ഏല്‍പ്പിക്കുന്ന മകന്‍, വല്ല്യപ്പച്ചന്‍ അസുഖം വന്ന്‌ ഒറ്റക്ക്‌ നിസ്സഹായനായപ്പോള്‍ ആ സമയത്ത്‌ അത്‌ ഏതൊ ദൈവീക പ്രേരണയാല്‍ തിരിക്ലച്ചറിയുന്ന കൊച്ചു മകന്‍ ഇവരെല്ലാം ദൈവത്തിന്റെ പ്രതിനിധികളാണ്‌. അനുഗ്രഹീതനായ ശ്രീ ചെറിയാന്‍ സാറിനെ ദൈവം അവരിലൂടെ തക്ക സമയത്ത്‌ വൈദ്യസഹായമെത്തിച്ച്‌ രോഗവിമുക്‌തനും ആരോഗ്യവാനുമാക്കുന്നു. ഇത്തരം അനുഭവങ്ങള്‍ നമ്മുടെ ഹ്രുദയത്തെ ശുദ്ധീകരിക്കുന്നു, നമ്മളില്‍ എളിമയും നന്മയും കൂടുതലായി വര്‍ദ്ധിപ്പിക്കുന്നു, നമ്മുടെ സ്വഭവത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ദൈവ വചനങ്ങള്‍ വെറുതെ വായിച്ചാല്‍ അവ നമ്മളെ ബലപ്പെടുത്തുന്നില്ല, എന്നാല്‍ അവ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ നമ്മള്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ അത്‌ നമ്മെ ശക്‌തരാക്കുന്നു. രണ്ടു പ്രധാനപ്പെട്ട ഉദ്ധരിണികള്‍ ഓര്‍ത്തുപോകുന്നു. `ഞാന്‍ ക്രുസ്‌തുവില്‍ വിശ്വസിക്കുന്നു. സൂര്യന്‍ ഉദിച്ചു എന്നു വിശ്വസിക്കുന്നപോലെ. സൂര്യന്‍ ഉദിച്ചു എന്നു വിശ്വസിക്കുന്നത്‌ അത്‌ കാണാന്‍ കഴിയുന്നത്‌ കൊണ്ടല്ല, അതുകൊണ്ട്‌ മറ്റെല്ലാം കാണാമെന്നുള്ളതുകൊണ്ടാണ്‌. (2) അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു നമ്മളറിയുന്നില്ല. എങ്കിലും നമ്മള്‍ പ്രയാണം തുടരുന്നു. എന്തു കൊണ്ട്‌? വിശ്വസിക്കുന്നത്‌കൊണ്ട്‌, നമ്മള്‍ക്ക്‌ വിശ്വാസമുള്ളതുകൊണ്ട്‌.

പ്രാര്‍ഥനയാണു മനുഷ്യനു ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ വച്ച്‌ ഏറ്റവും വലിയ ഊര്‍ജ്ജമെന്നു ശ്രീ ചെറിയാന്‍ ഈ ലഘു ഗ്രന്ഥത്തില്‍ പ്രസ്‌താവിക്കുന്നു. എന്തു കൊണ്ടാണു പലരുടേയും പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കാതിരിക്കുന്നത്‌ എന്നതിനും ശ്രീ ചെറിയാനു ഉത്തരമുണ്ട്‌. `യഹോഹവയെക്കുറിച്ചുള്ള ഭയം ജ്‌ഞാനത്തിന്റെ ആരംഭമാകുന്നു.'' കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും കര്‍ത്താവിന്റെ ഇഷ്‌ടം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രാര്‍ഥന വെറും ജല്‍പനമായി മാറുന്നു.

സെന്റ്‌ ജൂഡ്‌ എന്ന പുണ്യാളന്റെ അത്ഭുതങ്ങള്‍ വായിച്ചിട്ടുള്ളവരും, അദ്ദേഹത്തിന്റെ സഹായത്താല്‍ അനുഗ്രഹിക്കപ്പെട്ടവരും ധാരാളമുണ്ടായിരിക്കാം.ല്‌പഅവരെക്ലാം അവരുടെ കൃതജ്‌ഞത പലയിടത്തും രേഖപ്പെടുത്തുന്നുന്നത്‌ നമ്മള്‍ കാണുന്നു. എഴുത്തുകാരനും കവിയുമായ ശ്രീ ചെറിയാന്‍ സാര്‍ ആ പുണ്യാളനു സമര്‍പ്പിക്കുന്ന ഒരു ലഘു ഗ്രന്ഥമാണിത്‌. വിശ്വാസികള്‍ക്ക്‌ വളരെ പ്രചോദനവും, സന്തോഷവും പകരുന്നതാണിതില്‍ വിവരിക്കുന്ന ഓരോ വസ്‌തുതകളും. വിശ്വാസത്തില്‍ ഇടറി നില്‍ക്കുന്നവര്‍ക്ക്‌ ഉറച്ചു നില്‍ക്കാന്‍ ഇത്തരം പുസ്‌തകങ്ങള്‍ പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.

ശ്രീ ചെറിയാന്‍ സാറിനു ആയുരാരോഗ്യങ്ങള്‍ നേരുന്നു.


ചെറിയാന്‍ ചരുവിളയില്‍

പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ ഗ്രാമത്തില്‍ ജനിച്ചു. പത്തനംതിട്ട കതോലിക്കേറ്റ്‌ കോളേജ്‌, പത്ത്‌നാപുരം മൗണ്ട്‌ താബോര്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നും ബി.എ. ബി. എഡ്‌ എന്നീ ബിരുദങ്ങള്‍ നേടി. അദ്ധ്യാപകനായും പ്രഥമ അദ്ധ്യാപകനായും മൂന്നു പതിറ്റാണ്ട്‌ കാലം സേവനം അനുഷ്‌ഠിച്ചു. അമേരിക്കയില്‍ മലയാളം സ്‌കൂള്‍ അദ്ധ്യാപകനായും, ന്യൂയോര്‍ക്കില്‍ ജെ.എഫ്‌.കെ. എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി വിഭാഗത്തിലും ജോലി ചെയ്‌തിട്ടുണ്ട്‌. പാരിലെ പറുദീസ, ജീവവ്രുക്ഷം, ആത്മദാഹം എന്നീ ക്രുതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സാഹിത്യ രംഗത്ത്‌ അംഗീകാരങ്ങളും, അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. ഭാര്യ, കെ.എം. മേരിക്കുട്ടി((റിട്ട. .ടീച്ചര്‍), മക്കള്‍ഃ മോന്‍സി ചെറിയാന്‍, (കവിയും എഴുത്തുകാരനുമാണ്‌) ജോണ്‍സി ചെറിയാന്‍ (ട്രഷറി, കേരള) സിസിലി രാജന്‍ (ഹൈസ്‌കൂള്‍ ടീച്ചര്‍) ഫോണ്‍ഃ 718-705-4615
വിശ്വാസത്തിന്റെ നിറവില്‍ (സുധീര്‍ പണിക്കവീട്ടില്‍)വിശ്വാസത്തിന്റെ നിറവില്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക