Image

മെല്‍ബണില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സെപ്റ്റബര്‍ 22, 23 തീയതികളില്‍

Published on 13 September, 2012
മെല്‍ബണില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സെപ്റ്റബര്‍ 22, 23 തീയതികളില്‍
മെല്‍ബണ്‍ : വ്യക്തിത്വ വികസനവും, സാംസ്‌ക്കാരിക വളര്‍ച്ചയും ഉള്‍പ്പെടെ സമഗ്രമായ അറിവുകളും, അനുഭവങ്ങളും നല്‍കുന്ന വ്യക്തിത്വ വികസന സെമിനാര്‍, പ്രശസ്ത മനശ്ശാസ്ത്രജ്ഞയും, കൗണ്‍സിലിങ് വിദഗ്ദ്ധയുമായ ശ്രീമതി ഗ്രേസ്‌ലാലിന്റെ നേതൃത്വത്തില്‍ ഡോവ്റ്റണ്‍ ഹോളിഫാമിലി ചര്‍ച്ച് പാരിഷ് ഹാളില്‍ സെപ്റ്റബര്‍ 22, 23 തീയതികളില്‍ നടത്തപ്പെടുന്നു.

കുട്ടികളുടെ മനസ്സും, ശരീരവും, ചിന്തയും പോസിറ്റീവ് എനര്‍ജിയിലൂടെ വളര്‍ത്താനും, ഭാവന, നിരീക്ഷണം, ഏകാഗ്രത, ശ്രദ്ധ, കലാവാസനകള്‍ എന്നിവ പരിപോഷിപ്പിക്കാനും ഈ സെമിനാറിലൂടെ പരിശീലിപ്പിക്കുന്നു.

ഈശ്വരവിശ്വാസവും, ലക്ഷ്യബോധവും, ചിട്ടയായ ജീവിത രീതിയും, ഇളം മനസ്സുകള്‍ക്ക് നന്മയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന അനേകം ചിന്താശകലങ്ങളുമായി ബ്രദര്‍ സണ്ണി സ്റ്റീഫനും ക്ലാസ്സുകള്‍ നല്‍കുന്നു.

പ്രവാസി മലയാളികളായ കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിലയേറിയ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മെല്‍ബണ്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. പീറ്റര്‍ കാവുംപുറം: 0421541777

ജിജിമോന്‍ കുഴിവേലില്‍ : 0402652646

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍
മെല്‍ബണില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സെപ്റ്റബര്‍ 22, 23 തീയതികളില്‍മെല്‍ബണില്‍ കുട്ടികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സെപ്റ്റബര്‍ 22, 23 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക