Image

ചീര പ്രോസ്റ്റേറ്റ്‌ കാന്‍സറിനെ പ്രതിരോധിക്കുമെന്ന്‌

Published on 13 September, 2012
ചീര പ്രോസ്റ്റേറ്റ്‌ കാന്‍സറിനെ പ്രതിരോധിക്കുമെന്ന്‌
ചീര കഴിക്കുന്നത്‌ കാന്‍സറിനെ പ്രതിരോധിക്കുമെന്ന്‌ പുതിയ കണ്ടെത്തല്‍. ചീരയിലുളള ആന്റി ഓക്‌സിഡന്റായ ഫ്‌ളേവനോയ്‌ഡ്‌ ആണ്‌ പ്രോസ്റ്റേറ്റ്‌ കാന്‍സറിനെ പ്രതിരോധിക്കുമെന്നാണ്‌ ഗവേഷകരുടെ വിലയിരുത്തല്‍. ചീരയിലയിലടങ്ങിയിരിക്കുന്ന ഇരുമ്പ്‌ ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു സഹായകമാകും. അതുപോലെ വിളര്‍ച്ച അകറ്റാനും ശരീരകോശങ്ങളിലെ ഓക്‌സിജന്റെ അളവു വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്താനും ചീര സഹായിക്കുന്നു.

ചീരയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. എല്ലുകള്‍ക്കുണ്ടാകുന്ന ഓസ്റ്റിയോ പൊറോസസിനെ പ്രതിരോധിക്കുന്നു. ചീരയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.ചീരയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, ഇ എന്നിവ ധമനീഭിത്തിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിനെ പ്രതിരോധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീര പ്രോസ്റ്റേറ്റ്‌ കാന്‍സറിനെ പ്രതിരോധിക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക