Image

ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍

Published on 14 September, 2012
ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍
തട്ടത്തിന്‍ മറയത്തിലൂടെ കേരളത്തിലെത്തിയ ഇഷാ തല്‍വാര്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഐ ലവ് മിയിലെ നായികയായാണ് ഇഷയെത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകവേഷങ്ങളിലെത്തുന്നു. ഉണ്ണികൃഷ്ണന്‍ ആക്ഷന്‍ ചിത്രങ്ങള്‍ മാറി പരീക്ഷിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

യുവാക്കളുടെ കഥ പ്രമേയമാകുന്ന ചിത്രം ഹാസ്യാത്മകമായാണ് ചിത്രീകരിക്കുന്നത്. വിയറ്റ്‌നാം മലേഷ്യ എന്നിവിടങ്ങിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍ കേന്ദ്രങ്ങള്‍. ഐ ലവ് മിയ്ക്കായി തിരക്കഥയെഴുതുന്നത് സേതുവാണ്. വൈശാഖ് രാജനാണ് സിനിമ നിര്‍മ്മിക്കുന്നത്. 

ബോക്‌സ് ഓഫീസില്‍ തട്ടത്തിന്‍ മറയത്ത് വന്‍ഹിറ്റായി മാറിയതോടെ മലയാളത്തില്‍ നിന്നും നിരവധി ഓഫറുകളാണ് ഇഷയെ തേടിയെത്തിയത്. എന്നാല്‍ ഭാഷ വഴങ്ങാത്തതു മൂലം ഇനി മലയാളത്തിലേക്കില്ലെന്നായിരുന്നു ഇഷയുടെ തീരുമാനം, എന്തായാലും ഇഷ തന്റെ തീരുമാനം മാറ്റിയത് ഏറെ സന്തോഷത്തോടെയാണ്  ആരാധകര്‍ നോക്കികാണുന്നത്.

ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍ഇഷാ തല്‍വാര്‍ വീണ്ടും മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക