Image

ഉത്സവ പ്രതീതിയോടെ 'മാവ'യുടെ ഓണാഘോഷം വര്‍ണാഭമായി

കെ.പി.ഷിബു Published on 15 September, 2012
ഉത്സവ പ്രതീതിയോടെ 'മാവ'യുടെ ഓണാഘോഷം വര്‍ണാഭമായി
പെര്‍ത്ത് : വെസ്‌റ്റേണ്‍ ഓസ്ട്രലിയിലെ ഏറ്റവും വലിയ ഓണഘോഷമായ 'മാവ'യുടെ ഓണാഘോഷം വര്‍ണശബളമായ പരിപാടികളോടെ സെപ്റ്റംബര്‍ഒന്നിന് (ശനി) സെര്‍ബിയന്‍ കമ്യുണിറ്റിഹാളില്‍ നടന്നു. വൈകിട്ട് അഞ്ചിന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് അംബികനായരുടെ നേതൃത്വത്തില്‍ തയാറാക്കിയ വിഭവസമൃദ്ധമായ ഓണ സദ്യയോടെ തുടക്കം കുറിച്ചു. സിനിമ നടനായിരുന്ന അന്തരിച്ച നരേന്ദ്ര പ്രസാദിന്റെ ഭാര്യ നന്ദന നരേന്ദ്ര പ്രസാദ് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓണത്തെ സ്വാഗതം ചെയ്ത് അവതരിപ്പിച്ച സ്വാഗതഗാനം, തിരുവാതിര, ഡാന്‍സ്, നാടകം, നാടോടി നൃത്തം, എന്നിങ്ങനെ വിവിധതരം കലാപരിപാടികള്‍ അരങ്ങേറി. കഴിഞ്ഞ രണ്ടു മാസമായി വിവിധ സ്ഥലങ്ങളില്‍ നടന്നുവന്ന ഒരു ഡസനിലേറെ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

സിന്ധു സതീഷ് നായര്‍, സീത വിജയന്‍, സോണിയ ബിമല്‍, സന്ധ്യ മേനോന്‍, ഫരീത സിറാസ്, ജോണ്‍സണ്‍ ബിമ്മി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. പ്രസിഡന്റ് ഐപ്പ് ചുണ്ടമണ്ണില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബെജോയി മേനോന്‍ നന്ദിയും പറഞ്ഞു. ആയിരത്തോളം മലയാളികള്‍ പങ്കെടുത്ത ആഘോഷങ്ങള്‍ക്കു രാത്രി പത്തോടെ തിരിശീല വീണു. 



ഉത്സവ പ്രതീതിയോടെ 'മാവ'യുടെ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക