Image

റാമാണോ, റഹിമാണോ? (സുധീര്‍ പണിക്കവീട്ടില്‍)

Published on 16 September, 2012
റാമാണോ, റഹിമാണോ? (സുധീര്‍ പണിക്കവീട്ടില്‍)
ദൈവം മനുഷ്യനെ അവന്റെ പ്രതിഛായയില്‍ സൃഷ്‌ടിച്ചു എന്നു പറയുന്നത്‌ വിശ്വസിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക്‌ പ്രയാസമായിരുന്നു. അവരുടെ കണ്ണുകള്‍തൊണ്ട്‌ നോക്കുമ്പോള്‍ മനുഷ്യര്‍ നാനാവിധം. അതില്‍ തന്നെ വികലാംഗര്‍, വിരൂപര്‍, പലനിറക്കാര്‍, കഷണ്ടികള്‍, പൊണ്ണതടിയന്മാര്‍, കുള്ളന്മാര്‍. പൂര്‍ണ്ണതയാണ്‌ തന്റെ ശക്‌തി എന്ന്‌ സ്‌ഥാപിച്ചെടുക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്ന ദൈവത്തിനു മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ ഉത്തരമില്ലാതായി. ദൈവം മിണ്ടാതിരുന്നപ്പോള്‍ ആ മൗനം കൊള്ളയടിക്കാന്‍ ചിലര്‍ ഒരുങ്ങി. അവര്‍ ദൈവത്തിനു പേരുകള്‍ നല്‍കി വിഘടിച്ചു നിന്നുപൊരുതി.ല്‌പഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമായി താന്‍
സൃഷ്‌ടിച്ചില്ലെന്നറിയുന്ന ദൈവം അതു മനസ്സിലാക്കി, നിരന്തരം ദിനരാത്രം കഷ്‌ടപ്പ്‌ടുന്ന സാധാരണ ജനങ്ങളേയും അവരെ കബളിപ്പിക്കുന്ന ദൈവത്തിന്റെ അവതാരങ്ങള്‍ എന്നു അവകാശപ്പെടുന്നവരേയും പക്ഷഭേദമില്ലാതെ കണ്ടു. ലോകത്തിന്റെ അസുന്തുലിതാവസ്‌ഥ ഇവിടെ നിന്നു തുടങ്ങുന്നു.

അങ്ങ്‌ ദൂരെ ഭാരതഭൂമിയില്‍ ഒരു രാത്രി തീരുകയാണ്‌. പുലരി വെളിച്ചം കുറേശ്ശേ തല നീട്ടുന്നു. പൂക്കളും, കിളികളും, ചെടികളും, കൂട്ടുകാരായി കഴിയുന്ന ഒരു തുണ്ട്‌ ഭൂമിയിലെ സിമന്റ്‌ ബഞ്ചില്‍ ഒരു മനുഷ്യനിരിക്കുന്നു. മഞ്ഞ വസ്ര്‌തം, തലമുടി പറ്റെ വെട്ടിയിരിക്കുന്നു.പ്രകാശമാനമായ കണ്ണുകള്‍. അതിഗംഭീരമായ ശാന്തത അവിടെയെങ്ങും നില നിന്നു. ആ സമാധാന നില അധികം നില നിന്നില്ല. ആ മനുഷ്യന്‍ ഇരുന്നിരുന്ന ബെഞ്ചിന്റെ ഇരു വശത്തായി സ്‌ഥിതി ചെയ്‌തിരുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ അര്‍ഥശൂന്യമായ ശബ്‌ദങ്ങള്‍ (മതം മണക്കുന്ന വാക്കുകള്‍) പുറപ്പെടുവിച്ച്‌ അലറിയടുത്തു. അവരുടെ കൂട്ടത്തില്‍ നിന്നും ഒരുവന്‍ പറഞ്ഞു.

`ഇതാ ഒരു മനുഷ്യന്‍'

മതഭ്രാന്തര്‍ മനുഷ്യരെ കണ്ടു പിടിക്കുന്നു. എന്നാല്‍ അവരെ തിരിച്ചറിയുന്നില്ല.കണ്ടുമുട്ടിയാല്‍ തങ്ങളെപ്പോലെ മൃഗങ്ങളാക്കാന്‍ ശ്രമിക്കുന്നു. വഴങ്ങിയില്ലെങ്കില്‍ കൊന്നു കളയുന്നു. ഓരൊ മനുഷ്യരും ഇങ്ങനെ `ചത്ത്‌ വീഴുമ്പോഴും ദൈവം (അങ്ങനെ ഒരു ശക്‌തിയുണ്ടെങ്കില്‍) തന്റെ കഴിവുകേടില്‍, അപൂര്‍ണ്ണതയില്‍ മനംനൊന്ത്‌ നാണംകെട്ട്‌ തല താഴ്‌ത്തുന്നതല്ലാതെ പോംവഴികള്‍ കണ്ടു പിടിക്കുന്നില്ല. അങ്ങനെയുള്ള ദൈവം മനുഷ്യനു മരണശേഷം സ്വര്‍ഗ്ഗവും നരകവും വിധിക്കുമെന്ന്‌പറയുന്നത്‌ മതഭ്രാന്തന്മാരുടെ തുരുപ്പ്‌ ചീട്ടല്ലാതെ മറ്റെന്താണെന്ന്‌ ഭൂമിയിലെ പാവങ്ങള്‍ ചിന്തിച്ചു.

മനുഷ്യനു ചുറ്റുംകൂടിയ സംഘക്കാര്‍ ഒറ്റ ശബ്‌ദത്തില്‍ ചോദിച്ചു. `ആരാണ്‌്‌ നീ'

ഞാനൊരു മനുഷ്യന്‍

അതു മനസ്സിലായി. നീ റാമോ? റഹിമോ? സംഘത്തിന്റെ കോറസ്സ്‌.

`എന്റെ പേര്‌്‌ നാരായണന്‍'

റഹിമിന്റെ കൊടി പിടിച്ചവര്‍ കൂകി. കള്ള ജാഫര്‍ , തല്ലി കൊല്ലവനേ.

റാമിന്റെ കൊടി പിടിച്ചവര്‍ പറഞ്ഞു. `തൊട്ടു പോജരുത്‌' സംഘക്കാര്‍ ഒരേ ശബ്‌ദത്തില്‍ മനുഷ്യനോട്‌ ചോദിച്ചു.

നിനക്ക്‌ രാമാകണോ? റഹിമാകണോ?

മനുഷ്യന്‍ ശാന്തനായി പറഞ്ഞു. എനിക്ക്‌ ആരുമാകേണ്ട. ഞാന്‍ വെറും നാരായണന്‍. എന്റെ പേരിനു വാലുപോലുമില്ല. ഞാനൊരു ദൈവത്തില്‍ വിശ്വസിക്കുന്നു. ആ ശക്തിക്ക്‌ രൂപമില്ല, പേരില്ല. അവന്‍ സര്‍വ്വവ്യാപി. സര്‍വ്വശക്‌തന്‍. ഈ ഭൂമിയില്‍ നന്മയോടെ ജീവിക്കയാണു എന്റെ ലക്ഷ്യം. ഇവിടെ അശാന്തിയുണ്ടാക്കി കലാപം ഉണ്ടാക്കി സ്വര്‍ഗ്ഗം, അങ്ങനെയൊന്നുണ്ടെങ്കില്‍, തേടലല്ല എന്റെ ലക്ഷ്യം.

റഹിമിന്റെ കൂട്ടക്കാര്‍ അലറി, ഇപ്പം ഒരു തീരുമാനം പറയണം.

നാരയണന്‍ഃ ദൈവത്തിന്റെ പേരും പറഞ്ഞു നിങ്ങള്‍ എന്തിനു തമ്മില്‍ തമ്മില്‍ തല്ലി ചാകുന്നു. ഇങ്ങനെ തല്ലി ചാകുമ്പോള്‍ എപ്പോഴെങ്കിലും നിങ്ങള്‍ പറയുന്ന ദൈവം ഇടപ്പെട്ട്‌ നിങ്ങളെ രക്ഷിച്ചിട്ടുണ്ടോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, അതാണു എന്റെ മതം, എന്നെ വെറുതെ വിടുക.

ജാതിയും മതവുമില്ലാത്തവന്‍ തങ്ങള്‍ക്ക്‌ ഭീഷണിയല്ലെന്ന്‌ കണ്ട്‌ രണ്ടു മതക്കാരും അദ്ദേഹത്തെ വിട്ടിട്ട്‌ പോയി. അവരില്‍ ഒരാള്‍ ആലോചിച്ചു,. `രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ മനുഷ്യന്‍ ജനിച്ചിരുന്നെങ്കില്‍ ലോജത്തില്‍ ചോരപുഴകള്‍ ഒഴുകുതയില്ലായിരുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക