Image

ഷമ്മി കപൂറിന് ബോളിവുഡ് സ്‌നേഹാദരങ്ങളോടെ വിട നല്‍കി

Published on 15 August, 2011
ഷമ്മി കപൂറിന് ബോളിവുഡ് സ്‌നേഹാദരങ്ങളോടെ വിട നല്‍കി
മുംബൈ: വെള്ളിത്തിരയുടെ പഴയകാല റൊമാന്റിക് നായകന്‍ ഷമ്മി കപൂറിന് ബോളിവുഡ് സ്‌നേഹാദരങ്ങളോടെ വിട നല്‍കി. മുംബൈ ബംഗംഗ ക്രിമറ്റോറിയലായിരുന്നു സംസ്‌കാരചടങ്ങുകള്‍.

ഷമ്മി കപൂറിന്റെ ഏക മകന്‍ ആദിത്യരാജ് കപൂറാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. കപൂര്‍ കുടുംബത്തിലെ അംഗങ്ങളായ സഹോദരന്‍ ശശി കപൂര്‍, രണ്‍ബീര്‍ കപൂര്‍, ഋഷി, രണ്‍ധീര്‍, രാജീവ് എന്നിവര്‍ക്ക് പുറമെ ബോളിവുഡിലെ താരങ്ങളായ അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, അശോക് ചോപ്ര, മാധുരി ദീക്ഷിത്, അനില്‍ കപൂര്‍, വിനോദ് ഖന്ന, ഡാനി, ശത്രുഘ്‌നന്‍ സിന്‍ഹ, ഫര്‍ദീന്‍ ഖാന്‍, ടോം ആള്‍ട്ടര്‍, ടിനു ആനന്ദ് എന്നിവരും സംവിധായകരായ സതീഷ് കൗഷിക്, സുധീര്‍ മിശ്ര, സഞ്ജയ് ലീല ബന്‍സാലി, ഓംപ്രകാശ് മെഹ്‌റ, അശുതോഷ് ഗൗരികര്‍, രമേഷ് സിപ്പി, മകന്‍ രോഹന്‍, സുഭാഷ് ഗായി എന്നിവരും വ്യവസായി അനില്‍ അംബാനിയും സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക