ബ്രിസ്ബന്‍: സെന്റ് അല്‍ഫോന്‍സ കാത്തലിക് സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കലോത്സവം 2012 സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22, 23 ന് (ശനി, ഞായര്‍) വാവല്‍ ഹയിറ്റ്‌സ്, സെന്റ് പാസ്‌ക്കല്‍സ് പാരിഷ് ഹാളില്‍ ഫാ. ജോസഫ് തോട്ടങ്ങര എംസിബിഎസ് ബൈബിള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
ബൈബിള്‍ കഥകളെ ആധാരമാക്കി സംഗീതം, നൃത്തം, പ്രസംഗം, ഫാന്‍സി ഡ്രസ്, കളറിംഗ്, ബൈബിള്‍ റീഡിംഗ്, ബൈബിള്‍ ക്യൂസ് എന്നിവയില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു മാത്യു, അധ്യാപകരായ ജിജി ജോര്‍ജ്, ആല്‍ബര്‍ട്ട് ജോര്‍ജ്, പീറ്റര്‍ തോമസ്, ലാലി ഷാജു, മെരീന ബാബു എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.