Image

ഇതാ ഐശ്വര്യയുടെ മകളുടെ ചിത്രം

Published on 19 September, 2012
ഇതാ ഐശ്വര്യയുടെ മകളുടെ ചിത്രം
ഒടുവില്‍ മാധ്യമങ്ങളും ആരാധകരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ആ കുഞ്ഞുമുഖം ക്യാമറകളില്‍ പതിഞ്ഞു. ബോളീവുഡ് സുന്ദരി ഐശ്വര്യ റായുടേയും അഭിഷേകിന്റേയും മകള്‍ ആരാധ്യയുടെ ചിത്രത്തിനായി കാത്തുകാത്തിരുന്ന ക്യാമറ കണ്ണുകളെ കബളിപ്പിക്കാന്‍ ഇത്തവണ ഐശ്വര്യയ്ക്ക് കഴിഞ്ഞില്ല. ചിക്കാഗോയിലേയ്ക്ക് യാത്രതിരിക്കാനായി മുംബൈ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് അവിചാരിതമായി ക്യാമറകണ്ണുകള്‍ക്ക് ആ കുഞ്ഞുമുഖം ഒപ്പിയെടുക്കാന്‍ കഴിഞ്ഞത്. ധൂം 3യുടെ ഷൂട്ടിംഗ് നടക്കുന്ന ചിക്കാഗോയില്‍ അഭിഷേക് ബച്ചന്റെ സമീപത്തേയ്ക്ക് യാത്രതിരിക്കാനെത്തിയതാണ് ഐശ്വര്യ.

ആദ്യദര്‍ശനത്തില്‍ തന്നെ ആരാധ്യയുടെ സവിശേഷതകള്‍ മാധ്യമങ്ങള്‍ എണ്ണിപ്പറയാന്‍ മല്‍സരിക്കുകയാണ്. അമ്മയുടേതായ യാതൊരു സവിശേഷതകളും ആരാധ്യയ്ക്ക് ഇല്ലെന്ന് പറയുന്നതിനൊപ്പം തന്നെ കുഞ്ഞിന് അഭിഷേകിന്റെ കണ്ണുകളും മുഖഛായയുമാണെന്ന് മാധ്യമങ്ങള്‍.

വിദേശമാധ്യമങ്ങള്‍ പോലും ആകാംക്ഷയോടെ കാത്തിരുന്ന മുഖം ഒരിക്കലും പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബച്ചന്‍ കുടുംബം തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ആരാധ്യയുടെ ഒരു ഫോട്ടോ പോലും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വളരെ സൂക്ഷമതയോടെയാണ് കുടുംബാംഗങ്ങള്‍ ശ്രമിച്ചത്. എന്നാലും രഹസ്യങ്ങള്‍ ഒപ്പിയെടുക്കാനുള്ള പാപ്പരാസികളുടെ മിടുക്ക് ഇവിടേയും ശ്രദ്ധേയമായി.

ഇതാ ഐശ്വര്യയുടെ മകളുടെ ചിത്രം  ഇതാ ഐശ്വര്യയുടെ മകളുടെ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക