Image

'ശ്രീരാഗസന്ധ്യ' സംഗീത സായാഹ്നം അവിസ്മരണീയമായി

പി.പി.ചെറിയാന്‍ Published on 18 August, 2011
'ശ്രീരാഗസന്ധ്യ' സംഗീത സായാഹ്നം അവിസ്മരണീയമായി
കരോള്‍ട്ടണ്‍ (ഡാളസ്): മലയാള സിനിമാ-നാടക രംഗത്ത് നിരവധി ശ്രുതിമധുര ഗാനങ്ങള്‍ ആലപിച്ചു മലയാളി മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുള്ള ഗായക ദമ്പതികളായ ജെ.എം.രാജുവും ലതാരാജുവും ആഗസ്റ്റ് 13 ശനിയാഴ്ച നടത്തിയ സംഗീത വിരുന്ന് ഡാളസ്സിലെ മലയാളികളുടെ മനസ്സില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശ്രീരാഗമ്യൂസിക്ക്‌സ്, ഡാളസ് എന്ന പേരിലുള്ള പ്രൊഫഷണല്‍ മ്യൂസിക്ക് ട്രൂപ്പാണ് സൗജന്യമായി ഡാളസ്സിലെ മലയാളികള്‍ക്ക് കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഈ സംഗീത വിരുന്നൊരുക്കിയത്.

പഴയതും, പുതിയതുമായ സിനിമാ നാടകഗാനങ്ങളും, ക്രിസ്തീയ ഹൈന്ദവ ഭക്തിഗാനങ്ങളും സദസ്സില്‍ ആലപിക്കപ്പെട്ടു.

സ്റ്റാന്‍ലി, ഹരിദാസ് തങ്കപ്പന്‍ , വിന്‍സി, സെല്‍വിന്‍ എന്നിവരും ആനിയും ടി.വി. സ്റ്റേജ് ഗായകനായ ബൈജു ഫ്രാന്‍സിസും സംഗീത സായാഹ്നത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. ബീനാ രാജന്‍ എം.സിയായിരുന്നു. ജെയിംസിന്റെ ശബ്ദസാങ്കേതിക വൈദഗ്ധ്യവും പ്രകാശ ക്രമീകരണങ്ങളും ഒന്നുചേര്‍ന്നപ്പാള്‍ കണ്ണിനും കാതിനും ഒരുപോലെ ആനന്ദകരമായി ഈ സംഗീത സായാഹ്നം മാറി. പരിപാടി വിജയിപ്പിച്ച എല്ലാവര്‍ക്കും സ്റ്റാന്‍ലി ജോര്‍ജ്ജ് നന്ദി പറഞ്ഞു.
'ശ്രീരാഗസന്ധ്യ' സംഗീത സായാഹ്നം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക