Image

ആര്‍ച്ച് ബിഷപ്പ് ജോന്നാഥാന്‍ അന്‍സാര്‍ ഡാളസ്സില്‍ പ്രധാന പ്രാസംഗികന്‍

പി.പി.ചെറിയാന്‍ Published on 18 August, 2011
ആര്‍ച്ച് ബിഷപ്പ് ജോന്നാഥാന്‍ അന്‍സാര്‍ ഡാളസ്സില്‍ പ്രധാന പ്രാസംഗികന്‍

ഡാളസ് : കാല്‍വറി ബൈബിള്‍ ചര്‍ച്ച് ആഗസ്റ്റ് 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 7.30 മുതല്‍ 'ദ ചര്‍ച്ച് ലൈഫ് 'എന്ന വിഷയത്തെക്കുറിച്ചുള്ള പ്രസംഗ പരമ്പര സംഘടിപ്പിക്കുന്നു.

നാഷണല്‍ ചര്‍ച്ചസ് ഓഫ് ഇന്ത്യ (എപ്പിസ്‌ക്കോപ്പല്‍ റിനുവ്യല്‍ ) ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിക്കുന്ന ജോന്നാഥാന്‍ അന്‍സാര്‍ ആണ് പ്രധാന പ്രാസംഗികന്‍ .

യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച് ഇസ്ലാമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അന്‍സാന്‍ ക്രിസ്തുമതം സ്വീകരിക്കുകയും, തുടര്‍ന്ന് വേദശാസ്ത്ര പഠനം നടത്തി ആഗ്ലിക്കന്‍ സഭയില്‍ മിഷ്യനറിയായി പ്രവര്‍ത്തനം ആരംഭിച്ചു. ആഗ്ലിക്കന്‍ ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജോന്നാഥാന്‍ അന്‍സാര്‍ 1978 ല്‍ പരിശുദ്ധാത്മ സ്‌നാനം സ്വീകരിക്കുകയും നാഷണല്‍ ചര്‍ച്ചസ് ഓഫ് ഇന്ത്യയുടെ ആര്‍ച്ച് ബിഷപ്പായി അവരോധിതനാകുകയും ചെയ്തു.

നാല്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോകത്തിലെ 62 രാഷ്ട്രങ്ങളില്‍ മിഷ്യനറി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നൂറുകണക്കിന് ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ ആര്‍ച്ച് ബിഷപ്പ് പ്രഗല്‍ഭനായ സുവിശേഷ പ്രാസംഗികന്‍ കൂടിയാണ്.

റിച്ചാര്‍ഡ്‌സണ്‍ അരാഫൊ റോഡില്‍ സ്ഥിതി ചെയ്യുന്ന കാല്‍വറി ബൈബിള്‍ ചര്‍ച്ചിലാണ് പ്രഭാഷണ പരമ്പര നടക്കുന്നത്.

 കൂടുതല്‍ വിവരങ്ങള്‍ക്ക്.
പാസ്റ്റര്‍ രവിചാരി-214 794 1387
www.calvarytexas.com

ആര്‍ച്ച് ബിഷപ്പ് ജോന്നാഥാന്‍ അന്‍സാര്‍ ഡാളസ്സില്‍ പ്രധാന പ്രാസംഗികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക