Image

സുരാജ് വെഞ്ഞാറമ്മൂടിനെ ബ്ലാക്ക് മെയില്‍ ചെയ്ത നാല് പേര്‍ അറസ്റ്റില്‍

Published on 18 August, 2011
സുരാജ് വെഞ്ഞാറമ്മൂടിനെ ബ്ലാക്ക് മെയില്‍ ചെയ്ത നാല് പേര്‍ അറസ്റ്റില്‍
കൊച്ചി: പ്രശസ്ത ഹാസ്യനടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ സുരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. തൃപ്പൂണിത്തുറ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക