Image

ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് ഫീസ് ഉയര്‍ത്തി

Published on 01 October, 2012
ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് ഫീസ് ഉയര്‍ത്തി
ദോഹ: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ടിന്‍െറയും അനുബന്ധ സേവനങ്ങളുടെയും ഫീസ് ഉയര്‍ത്തി.
പുതുക്കിയ ഫീസ് അനുസരിച്ച് 36 പേജും പത്ത് വര്‍ഷം കാലാവധിയുമുള്ള പുതിയ പാസ്പോര്‍ട്ടിനും ഇത് പുതുക്കുന്നതിനും 274 റിയാല്‍ നല്‍കണം. ഇതേ പാസ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കുന്നതിനുള്ള തത്ക്കാല്‍ സ്കീമില്‍ 824 റിയാലാണ് ഫീസ്. പത്ത് വര്‍ഷം കാലാവധിയുള്ള 60 പേജ് പാസ്പോര്‍ട്ട് പുതിയതിനും പുതുക്കാനുമുള്ള ഫീസ് 369 റിയാലായി ഉയര്‍ത്തി. തത്കാല്‍ സ്കീമില്‍ ഇതേ പാസ്പോര്‍ട്ടിന് 914 റിയാല്‍ നല്‍കണം. രണ്ട് തരം പാസ്പോര്‍ട്ടുകളും 15നും 18നും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് എടുക്കുമ്പോഴും ഈ ഫീസ് ബാധകമാണ്.
18 വയസ്സിന് താഴെയുള്ളവരുടെ 36 പേജ് പാസ്പോര്‍ട്ട് പുതിയതിനും പുതുക്കാനും 184 റിയാലാണ് പുതുക്കിയ ഫീസ്. ഇതേ പാസ്പോര്‍ട്ട് തത്കാല്‍ സ്കീമില്‍ ലഭിക്കാന്‍ 734 റിയാല്‍ അടക്കണം. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 18 വസ്സ് പൂര്‍ത്തിയാകല്‍ ഇതിലേതാണോ ആദ്യം അതുവരെയയായിരിക്കും ഈ പാസ്പോര്‍ട്ടിന്‍െറ കാലാവധി. പത്ത് വര്‍ഷം കാലാവധിയുള്ള 36 പേജ് പാസ്പോര്‍ട്ട് വ്യക്തിപരമായ വിവരങ്ങള്‍ മാറ്റി ലഭിക്കാന്‍ 274 റിയാലും (തത്കാല്‍ സ്കീമില്‍ 824 റിയാല്‍) 60പേജ് പാസ്പോര്‍ട്ടിന് 369 റിയാലും (തത്കാല്‍ സ്കീമില്‍ 914 റിയാല്‍) ആയി ഉയര്‍ത്തി.
18 വയസ്സിന് താഴെയുള്ളവരുടെ 36 പേജ് പാസ്പോര്‍ട്ട് വ്യക്തിപരമായ വിവരങ്ങള്‍ മാറ്റിനല്‍കാന്‍ 184 റിയാലാണ് (തത്കാല്‍ സ്കീമില്‍ 734 റിയാല്‍) പുതുക്കിയ ഫീസ്.
അഞ്ച് വര്‍ഷം അല്ലെങ്കില്‍ 18 വസ്സ് പൂര്‍ത്തിയാകല്‍ ഇതിലേതാണോ ആദ്യം അതുവരെയയായിരിക്കും ഈ പാസ്പോര്‍ട്ടിന്‍െറ കാലാവധി. പത്ത് വര്‍ഷം കാലാവധിയുള്ള 36 പേജ് പാസ്പോര്‍ട്ട് ‘എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്’ (എമിഗ്രേഷന്‍ പരിശോധന ആവശ്യമാണ്) എന്ന സ്റ്റാമ്പ് നീക്കം ചെയ്ത് ലഭിക്കുന്നതിനുള്ള ഫീസ് 274 റിയാലായി ഉയര്‍ത്തി. 60 പേജുള്ള പാസ്പോര്‍ട്ടാണെങ്കില്‍ ഈ ആവശ്യത്തിന് 369 റിയാല്‍ അടക്കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 59 റിയാല്‍, ഐഡന്‍റിറ്റി സര്‍ട്ടിഫിക്കറ്റിന് 184 റിയാല്‍, പോലിസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിനും സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനും പാസ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള മറ്റ് പലവക സര്‍ട്ടിഫിക്കറ്റുകള്‍ക്കും 94 റിയാല്‍ എന്നിങ്ങനെയാണ് പുതുക്കിയ ഫീസ്.
36 പേജുള്ള സാധാരണ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാകുകയോ മോഷണം പോകുകയോ ചെയ്താല്‍ പുതിയത് ലഭിക്കാന്‍ 549 റിയാലും തത്കാല്‍ സ്കീമില്‍ 1099 റിയാലും അടക്കണം. 60 പേജുള്ള പാസ്പോര്‍ട്ട് ആണെങ്കില്‍ ഫീസ് യഥാക്രമം 639 റിയാലും 1189 റിയാലുമാണ്. ഓരോ ഫീസിനുമൊപ്പം ലേബര്‍ വെല്‍ഫെയര്‍ ചാര്‍ജായി ഒരു റിയാല്‍ വീതം അധികവും നല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക