Image

സൈബര്‍ കൂലികള്‍ക്ക് ഒരു ഗൊറില്ല പ്രണയ(പ്രയാണ)മുറ-ജയന്‍ കെ.സി.

ജയന്‍ കെ.സി. Published on 01 October, 2012
സൈബര്‍ കൂലികള്‍ക്ക് ഒരു ഗൊറില്ല പ്രണയ(പ്രയാണ)മുറ-ജയന്‍ കെ.സി.

//സിലിക്കണ്‍
ഗട്ടൊസ് ഓഫ് നിഗ്ഗേഴ്‌സ്
സര്‍ഫിങ്ങ് എഗൈന്‍സ്റ്റ് ദ് സണ്‍//

സൂര്യനും
നിനക്കും
ഭൂമിക്കുമിടയില്‍
ആകാശത്തിന്റെ
കടല്‍ നീലത്തിലേക്ക്
തുറിച്ചു നില്‍ക്കുന്ന
പളുങ്കുകാളയെ
കീബോര്‍ഡില്‍ നിന്ന്
കൈയ്യെടുക്കതെ
പ്രാപിക്കുവാന്‍ ..

പച്ച മരണം
തിളക്കുന്ന
മൈതാനത്തിന്റെ
തുറസ്സില്‍ നിന്ന്
ഒരു ക്ലിക്ക്
വെളിച്ചം
ഇലകള്‍ക്കും
ശിഖരങ്ങള്‍ക്കുമടിയില്‍
തണല്‍
ഒളിപ്പിക്കുന്ന
മരങ്ങളുടെ
പ്രണയത്തിലേക്ക്
ഡബ്ബിള്‍ ക്ലിക്ക്
ചെയ്യുക.
കണ്ണിന്റെ
സ്ഫടിക വിരിപ്പിലേക്ക്
പാറിയിറങ്ങുന്ന
മഴവില്‍ ധൂളികള്‍
കൃത്യമായി
എണ്ണിയടുക്കുക
ഇപ്പോള്‍
പുല്‍ത്തകിടി
ഒരു കടല്‍
അതില്‍ പച്ച;
നിറങ്ങളുടെ
രക്തം…
പുല്‍ക്കൂമ്പില്‍
ഒരു മുറം
വിശ്ശാലത.
മൈതാന തുറസ്സ്,
തുറസ്സിന്റെ
തടവില്‍
സൂര്യന്റെ
സ്‌നേഹത്തിലേക്ക്
തിരിച്ചൊവുകുന്ന
പുഴ…
മഴവില്ലുകള്‍
മുങ്ങി മരിച്ച

തുറസ്സിന്റെ
ചുഴി..
(ദ് ഹെല്‍ ഓഫ്
അഗരോഫോബിയാക്‌സ്)
ഏതുനിമിഷവും
അടര്‍ന്നുവീണേക്കാവുന്ന
ആകാശത്തിന്റെ
ഭീകര നീലിമയില്‍
കണ്ണു നട്ട്
"നാവിഗേറ്റ്
യുവേര്‍സെല്‍ഫ്
ടുവേര്‍സ ദ് ബുള്‍സ് ഐ."

രണ്ട്
//ഡിജിറ്റല്‍
കമ്മ്യൂണ്‍സ്
ഓഫ് ഓസ്‌ററിന്‍
ദേശി നിഗ്ഗേഴ്‌സ്
പീയിഗ് എഗൈന്‍സ്റ്റ് ദ് വൊള്‍ //

ടെക്‌സന്‍ ചക്രവാളത്തില്‍
ലോണ്‍സ്റ്റാര്‍ പിളരുന്നു
ഒരു കഷ്ണം
കണ്‍ട്രി മ്യൂസിക്ക്
ചവച്ചു പായുന്ന
പിക്-അപ് ട്രക്കിന്
പിന്നില്‍ കെട്ടിവലിക്കപ്പെടുന്ന
നീഗ്രോയുടെ കരച്ചില്‍
ഉരഞ്ഞു
പൊട്ടിയ
കാല്‍മുട്ടുകളില്‍
ജയിംസ് ബേര്‍ഡ്…

ചിതറിപ്പോയ
മാംസ ഖണ്ഡങ്ങളില്‍
ജയിംസ് ബേര്‍ഡ്…
വീണ്ടും
സൂര്യന്റെ
കരച്ചില്‍
ചിതറിവീണ
വൃക്ഷതലപ്പുകള്‍…

വേരില്‍ നിന്ന്
മുകളിലേക്കുള്ള
കാഴ്ച്ചകള്‍
ഇലകളുടെ
അടിവയര്‍
ഞരമ്പുകളില്‍
പാമ്പും ഗോവണിയും
കളിക്കുന്ന എറുമ്പുകള്‍
പാട്ടിന്റെ
കെണിയിലകപ്പെട്ടു
പോയ ഒരു കിളി

പുല്‍ത്തകടിയുടെ
തിളക്കുന്ന പച്ചയില്‍
ഒറ്റയ്ക്ക്
വെയില്‍കായുന്ന
പെണ്‍കുട്ടി
ഡെസ്‌ക്‌റ്റോപ്പില്‍
തറക്കപ്പെട്ട
ശലഭം
ചുണ്ടില്‍
എരിയുന്ന
ഫിലിപ് മോറിസ്
ചിറകില്‍
പ്രകാശത്തിന്റെ
ക്തം
ഹൃദയത്തില്‍
കരിയുന്ന
കോര്‍പ്രേറ്റ്
ലിഖിതങ്ങള്‍

ഇതളില്‍
സൂര്യചുംബനമേറ്റ്
വിങ്ങിയുണരുന്ന
പൂവിനെ പിന്നിലൂടെ
പ്രാപിക്കുന്നതെങ്ങനെ?
ആകാശത്തിലേക്ക്
കുതിക്കുന്ന
സ്നേഹ രേണുക്കളില്‍
മാലാഖമാര്‍
സഞ്ചരിക്കുന്നു.

ഒരു ചുംബന
ബോംബില്‍
ചുണ്ടുകള്‍
തകരുന്നിടത്തോളം
മൈഥുന മൈനില്‍

ലിംഗം ചിതറുന്നിടത്തോളം
പരാഗിയുടെ
പരാധീനതയില്‍
പ്രണയം
തടവിലാക്കപ്പെടുന്നു.
ചെറുശബ്ദങ്ങല്‍
പെയ്‌തൊഴിഞ്ഞ
വെയിലിന്റെ
ഏകാന്തതയില്‍
നീ ബോധത്തിലേക്ക്
വിമോചിപ്പിക്കപ്പെടുമ്പോള്‍
"ഷീ ഈസ് എ
വെര്‍ച്ച്യൂല്‍ റിയാലിറ്റി
റിട്ടണ്‍ ഇന്‍ സീ++
പ്ലഗ്ഗ് യുവര്‍
ലാപ് റ്റോപ്പ് ഇന്‍ റ്റു ദ് സണ്‍ "

മൂന്ന്‌
//സൈബര്‍ കുലീസ്
ഫ്രം ദ് ഹെല്‍ സ്‌ക്രൂയിഗ്
ഈച്ചദര്‍ ഓണ്‍ ദ് വോള്‍ സ്ട്രീറ്റ്//

കൂറ്റന്‍ കെട്ടിടങ്ങളുടെ
ഇഷ്ടിക വെളിച്ചത്തില്‍
സ്‌പൈഡര്‍ മാന്‍
(ഇന്റര്‍ ആക്ടീവ്
മള്‍ട്ടിമീഡിയ- അനിമേഷന്‍)
ഗോപുരങ്ങളില്‍ നിന്ന്
ഗോപുരങ്ങളിലേക്ക് ചാടുന്നു
റ്റ്വിന്‍-ടവ്വറിന്റെ പ്രേതത്തില്‍
വലങ്കാലുടക്കി
എമ്പയര്‍‌സ്റ്റേയ്റ്റില്‍
ഇടംങ്കാലുടക്കി
വലിഞ്ഞമര്‍ന്ന്

ഇടത്തൊഴിഞ്ഞ്
വലത്തുമാറി
സ്വാതന്ത്ര്യത്തിന്റെ
പ്രതിമ പിഴുതെടുത്ത്
വൊള്‍സ്ട്രീറ്റിലെറിഞ്ഞുടക്കുന്നു…
ചിതറി വീണ
ഓഹരികളില്‍ത്തട്ടി
'ചരിത്രം മരിക്കുന്നു'.
ഫൂക്കോയാമ
വോള്‍ സ്ട്രീറ്റില്‍
കുരുത്ത കൂണ്..
ചിതറിയോടുന്ന
സൈബര്‍കൂലികള്‍
ലൊക്കേറ്റിങ്ങ്
ദ് ലൊക്കേഷന്‍ ഓഫ് കള്‍ച്ചര്‍
എഡിസണിലെ
കരാര്‍ കൂലിയിടങ്ങളില്‍നിന്ന്
വെങ്കിടെശ്വര സുപ്രഭാതം…
സാള്‍ഗാക്കും
ബങ്കറാ-റാപ്പിനുമിടയിലൂടെ
ഡി.എം.എക്‌സിലേക്കൊരുപാലം
അതില്‍ ലിറ്റില്‍ കിം കിതക്കുന്നു.
സോഷ്യല്‍ ടെക്സ്റ്റിനും
ലിഗ്വാഫ്രാങ്ക്വാക്കുമിടയില്‍
കാല്‍ വിരിച്ച് സോക്കല്‍
അര്‍ണോവിറ്റ്‌സിന്റെ
ഞാണില്‍ ഒരു
'ഹോക്‌സ്' തൊടുക്കുന്നു
ട്രാന്‍സ്‌ഗ്രെസ്സിങ്ങ് ദ്
ബൗണ്ടറീസ്…

പ്രയാണത്തിനും
പ്രണാമത്തിനുമിടയില്‍
ഗോളാന്തര കൂലികള്‍ക്ക്
പ്രണയം
പ്രജനന ബാദ്ധ്യതയില്ലാത്ത
ഒരു റബ്ബര്‍ത്തുണ്ടാണ്
'യു ക്യാന്‍ റ്റോസ്സ്റ്റ് ആസ് എ ബലൂണ്‍'

//പ്ലീസ് ഷട്ട് മീ ഡൗണ്‍
വെന്‍ യൂ ലീവ് ദ് ഡസ്‌ക്//
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക