Image

അബുദാബി ഇന്ത്യന്‍ എംബസിയില്‍ ശ്യാം ബെനഗല്‍ റെട്രോസ്‌പെക്‌ടീവ്‌ ഉദ്‌ഘാടനം ചെയ്‌തു

അനില്‍ സി. ഇടിക്കുള Published on 01 October, 2012
അബുദാബി ഇന്ത്യന്‍ എംബസിയില്‍ ശ്യാം ബെനഗല്‍ റെട്രോസ്‌പെക്‌ടീവ്‌ ഉദ്‌ഘാടനം ചെയ്‌തു
അബുദാബി: നെഹ്‌റുവിന്റെ ഇന്ത്യയെ കണെ്‌ടത്തലിന്റെ ടെലിവിഷന്‍ ആവിഷ്‌കാരം കൊണ്‌ട്‌ ഇന്ത്യന്‍ ചരിത്രത്തെ പുനഃസൃഷ്‌ടിച്ച്‌ പ്രേക്ഷകര്‍ക്ക്‌ നൂതനമായ ശൈലി പരിചയപ്പെടുത്തിയ വിഖ്യാത ചലിച്ചിത്രകാരന്‍ ശ്യാംബെനഗല്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ അഭിപ്രായപ്പെട്ടു. അബുദാബിയില്‍ തുടങ്ങിയ ശ്യാംബെനഗല്‍ റെട്രോസ്‌പെക്‌ടീഫിന്‌ എത്തിയതായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങള്‍ക്ക്‌ അപ്രാപ്യമായ ഇന്ത്യന്‍ ഭരണഘടന എങ്ങനെ അവരിലെത്തിക്കാമെന്ന ചിന്തയിലൂരിത്തിരിഞ്ഞു വന്ന ആശയം അദ്ദേഹം പ്രാവര്‍ത്തികമാക്കുകയാണ്‌ രാജ്യസഭ, ലോക്‌ സഭ ചാനലുകള്‍ക്കുശേഷം മറ്റു ചാനലുകളിലൂടെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനാണ്‌ ഉദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

ശ്യാം ബെനഗല്‍ റെട്രോസ്‌പെക്‌ടീവ്‌ അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടീ ചീഫ്‌ ഓഫ്‌ മിഷന്‍ നമ്രത കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ.ബി മുരളി, ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി അബുദാബിയിലെ ഫിലിം ആന്‍ഡ്‌ ന്യൂ മീഡിയ അധ്യാപകന്‍ ഡെയ്‌ല്‍ ഹഡ്‌സന്‍ തുടങ്ങിയവര്‍ ആശംസകര്‍ നേര്‍ന്നു. തുടര്‍ന്നു കരിഷ്‌മ കപൂര്‍, രേഖ തുടങ്ങിയവര്‍ അഭിനയിച്ച സുബൈദ പ്രദര്‍ശിപ്പിച്ചു.

പ്രശസ്‌ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖാലിദ്‌ മുഹമ്മദിന്റെ ആത്മകഥാംശമുള്ള കഥകളില്‍നിന്നാണ്‌ ബന്ധുക്കളായ മൂന്നു മുസ്‌ലിം വനിതകളുടെ കഥ സിനിമയാക്കിയതെന്ന്‌ ബെനഗല്‍ പറഞ്ഞു.

വിഭജനത്തിനുശേഷം പാക്കിസ്ഥാനില്‍നിന്ന്‌ ഇന്ത്യയിലേക്കു വന്ന മാമ്മോ ഗായികയായ സര്‍ദാരി ബീഗം നടിയും പിന്നീട്‌ രാജുപത്‌നിയുമായി തീര്‍ന്ന സുബൈദ എന്നിവരുടെ കഥകളാണ്‌ അതേ പേരില്‍ തന്നെ സിനിമകളാക്കിയത്‌.
അബുദാബി ഇന്ത്യന്‍ എംബസിയില്‍ ശ്യാം ബെനഗല്‍ റെട്രോസ്‌പെക്‌ടീവ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക