Image

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ക്ക്‌ ഇന്നു (ഒക്‌ടോബര്‍ 1) മുതല്‍ പുതിയ നിരക്ക്‌

Published on 01 October, 2012
ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ക്ക്‌ ഇന്നു (ഒക്‌ടോബര്‍ 1) മുതല്‍ പുതിയ നിരക്ക്‌
അബുദാബി: ഒക്‌ടോബര്‍ ഒന്നുമുതല്‍ വിവിധ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ക്ക്‌ നിരക്ക്‌ വര്‍ധന നിലവില്‍ വരുമെന്ന്‌ അബുദാബി ഇന്ത്യന്‍ സ്‌ഥാനപതി കാര്യാലയം ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ നമൃത കുമാര്‍ അറിയിച്ചു. ഇതനുസരിച്ച്‌ യുഎഇയില്‍ ഓര്‍ഡിനറി പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ നിലവിലുള്ള 150 ദിര്‍ഹം 285 ദിര്‍ഹമായി ഉയരും.

തല്‍കാല്‍ പാസ്‌പോര്‍ട്ട്‌ ഫീസ്‌ 700 ദിര്‍ഹമായിരുന്നത്‌ 855 ദിര്‍ഹമായും 60 പേജുള്ള ജംബോ ബുക്ക്‌ലെറ്റ്‌ പാസ്‌പോര്‍ട്ടിന്റെ അധിക പേജിന്‌ 40 ദിര്‍ഹത്തില്‍ നിന്ന്‌ 95 ദിര്‍ഹമായും ഉയരും. നിലവിലെ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെടുകയോ മറ്റോ ചെയ്‌തശേഷം പുതിയ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുമ്പോള്‍ 570 ദിര്‍ഹം നല്‍കണം. നിലവില്‍ ഇത്‌ 505 ദിര്‍ഹമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ംംം.ശിറലായമ്യൈൗമല.ീൃഴ

പാസ്‌പോര്‍ട്ട്‌ സംബന്ധമായ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ പുതുക്കിയതായി മസ്‌കറ്റ്‌ ഇന്ത്യന്‍ എംബസിയും അറിയിച്ചു. ഓര്‍ഡിനറി പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിനും എടുക്കുന്നതിനും 29.90 ഒമാനി റിയാലായിരിക്കും നിരക്ക്‌. 60 പേജുള്ള ജംപോ പാസ്‌പോര്‍ട്ടിന്റെ നിരക്ക്‌ 39.5 റിയാലും കുട്ടികള്‍ക്കുള്ള ഓര്‍ഡിനറി പാസ്‌പോര്‍ട്ട്‌ നിരക്ക്‌ 20.3 റിയാലും ആയിരിക്കും.

നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ടിനും റജിസ്‌ട്രേഷനും 29.1 റിയാലും നഷ്‌ടപ്പെട്ട പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ 58.8 റിയാലും നല്‍കണം. നഷ്‌ടപ്പെട്ട ജംബോ പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കുന്നതിന്‌ 68.4 റിയാലാണു പുതിയ നിരക്ക്‌. ഓര്‍ഡിനറി തല്‍കാല്‍ പാസ്‌പോര്‍ട്ടിന്‌ 87.7 റിയാലും ജംബോ പാസ്‌പോര്‍ട്ടിന്‌ 97.3 റിയാലുമാണ്‌. കുട്ടികള്‍ക്കുള്ള ഓര്‍ഡിനറി തല്‍കാല്‍ പാസ്‌പോര്‍ട്ടിന്റെ നിരക്ക്‌ 78 റിയാലാകും. അടിയന്തിര സര്‍ട്ടിഫിക്കറ്റിന്‌ 6.8 റിയാലും പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റിന്‌ 10.7 റിയാലും തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിന്‌ 20.3 റിയാലുമായി പുതുക്കിയിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക