Image

ഹസ്സാരെയ്‌ക്ക്‌ പിന്തുണ നല്‍കിയതില്‍ ചിലര്‍ റെയ്‌ഡ്‌ ഭീഷണി മുഴക്കി: ശ്രീ ശ്രീ രവിശങ്കര്‍

Published on 19 August, 2011
ഹസ്സാരെയ്‌ക്ക്‌ പിന്തുണ നല്‍കിയതില്‍ ചിലര്‍ റെയ്‌ഡ്‌ ഭീഷണി മുഴക്കി: ശ്രീ ശ്രീ രവിശങ്കര്‍
ബാംഗ്ലൂര്‍: ശക്തമായ ലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചതിനു ചിലര്‍ തന്റെ ആശ്രമങ്ങളിലും സ്‌കൂളുകളിലും റെയഡ്‌ നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി ആര്‍ട്‌ ഓഫ്‌ ലിവിങ്‌ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആരോപിച്ചു. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിലെ ചിലരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭീഷണിയില്‍ ഭയമില്ലെന്നും സിബിഐ പരിശോധനയെ സ്വാഗതം ചെയ്യുന്നെന്നും ശ്രീ ശ്രീ വ്യക്‌തമാക്കി.ഹസാരെയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചു ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക