Image

ജീവിത വിശുദ്ധി ക്വുര്‍ആന്‍ പഠനത്തിലൂടെ: ഡോ. ഉഥമാന്‍ ബിന്‍ മുഹമ്മദ്‌ അസിദ്ധീ

ഷക്കീബ്‌ കൊളക്കാടന്‍ Published on 02 October, 2012
ജീവിത വിശുദ്ധി ക്വുര്‍ആന്‍ പഠനത്തിലൂടെ: ഡോ. ഉഥമാന്‍ ബിന്‍ മുഹമ്മദ്‌ അസിദ്ധീ
റിയാദ്‌: പരിപൂര്‍ണവും യഥാര്‍ഥവുമായ ജീവിത വിശുദ്ധി, ക്വുര്‍ആന്‍ പഠനത്തിലൂടെയും അതിന്റെ മനനത്തി ലൂടെയും മാത്രമേ ലഭ്യമവുകയുള്ളൂവെന്നും, അസ്വസ്‌ഥവും കലുഷിതവുമായ മനസ്സുകള്‍ക്ക്‌ ആശ്വാസവും മനശ്ശാന്തിയും നേടിത്തരുന്ന ഒരു ജീവിത ദര്‍ശനമാണ്‌ വിശുദ്ധ ക്വുര്‍ആനെന്നും സൗദി മതകാര്യ മന്ത്രാലയത്തിലെ സൊസൈറ്റി ഓഫ്‌ മെമ്മറൈസിംഗ്‌ ദ ഹോളി ക്വുര്‍ആന്‍ ഉപദേശകന്‍ ഡോ. ഉഥമാന്‍ ബിന്‍ മുഹമ്മദ്‌ അസിദ്ധീകി അഭിപ്രായപെട്ടു.

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി?ദ സൊസൈറ്റി ഓഫ്‌ മെമ്മറൈസിംഗ്‌ ദ ഹോളി ക്വുര്‍ആന്‍ റിയാദ്‌ ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ഏഴാമത്‌ സൗദി മലയാളി ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ദേശീയതല സമ്മാനദാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കൊണ്ടണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൃഷ്ടികള്‍ക്ക്‌ മാര്‍ഗദര്‍ശനമായ ക്വുര്‍ആന്‍ ഏറ്റവും നേരായതിലേക്ക്‌ വഴികാണിക്കുന്നുവെന്ന്‌ സൗദി സുപ്രിം കോര്‍ട്ട്‌ ജഡ്‌ജി ഷൈക്‌ ഇബ്രാഹീം ബ്‌നു സ്വാലിഹ്‌ അല്‍ ഹുദൈരി പറഞ്ഞു. സമ്മാനദാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ സൊസൈറ്റി ഓഫ്‌ മെമ്മറൈസിംഗ്‌ ദ ഹോളി ക്വുര്‍ആന്‍ റിയാദ്‌ ഘടകത്തിന്റെ ജനറല്‍ മാനേജര്‍ ഷൈക്‌ ഇബ്രാഹീം ബ്‌നു ഹമദ്‌ അല്‍ ഹദലഖ്‌, ഡയരക്ടര്‍ ശൈഖ്‌ ഇബ്രാഹിം ബിനു അബ്ദുല്ല അല്‍ഈദ്‌, ശക്ര ജാലിയാത്‌ ഡയര്‍ക്ടര്‍ ഷൈക്‌ മുഹമ്മദ്‌ ഇബ്രാഹിം അല്‍ സൈഫ്‌, ഇമാം യുണിവേര്‍സിറ്റിയിലെ ഷൈക്‌ അബ്ദുല്ലാഹി ബ്‌നു അബ്ദുറഹിമാന്‍ അല്‍ ഹുദൈല്‍, റിയാദ്‌ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോ. അബ്ദുറഹിമാന്‍ ബിനു ഹമദ്‌ അത്തമാമി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മാനദാന സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സിക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സൗദിയിലെ പ്രവാസികള്‍ക്ക്‌ സൗദി ഗവണ്‍മെന്റും, ജനങ്ങളും നല്‍കുന്ന സഹായങ്ങക്ക്‌ നന്ദി പറഞ്ഞു.
ജീവിത വിശുദ്ധി ക്വുര്‍ആന്‍ പഠനത്തിലൂടെ: ഡോ. ഉഥമാന്‍ ബിന്‍ മുഹമ്മദ്‌ അസിദ്ധീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക