Image

പീനട്ട്‌ ബട്ടര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്‌

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 02 October, 2012
പീനട്ട്‌ ബട്ടര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്‌
താമ്പാ: യു. എസ്‌. ഫുഡ്‌ ആന്‍ഡ്‌്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അറിയിപ്പുപ്രകാരം സാല്‍മോനെല്ല ബാക്ടീരിയ പകര്‍ത്തുന്നു എന്ന്‌ കരുതപ്പെടുന്ന ചിലയിനം വലെന്‍സിയ ക്രീമി സാല്‍ട്ടഡ്‌ പീനട്ട്‌ ബട്ടറുകള്‍ പൊതു വിപണിയില്‍ നിന്ന്‌ പിന്വപലിച്ചിരിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന സാല്‌മോനെല്ല ബാക്ടീരിയ ആളുകളില്‍ രോഗ ലക്ഷണങ്ങളായ ഛര്‍ദ്ദി, അതിസാരം, മറ്റു ഉദരരോഗങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്‌. ചികിത്സിച്ചില്ലെങ്കിലും ഈ രോഗങ്ങള്‍ നാല്‌ ഏഴു ദിവസങ്ങള്‍ക്കു ള്ളില്‍ ഭേദമാകുമെങ്കിലും കുഞ്ഞുങ്ങളും, വളരെ പ്രായമുള്ളവരും മറ്റു രോഗ പ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ആളുകളില്‍ സാല്‌മോനെല്ല ബാക്ടീരിയയുടെ അമിത അളവ്‌ മൂലം മരണം വരെയുണ്ടാകാം.

അമേരിക്കയില്‍ ആകമാനമുള്ള `ട്രേഡര്‍ ജോ' യുടെ ഗ്രോസറിക്കടകള്‍ മുഖേനയാണ്‌ `ട്രേഡര്‍ ജോ` യുടെ വലെന്‍സിയ ക്രീമി സാല്‍ട്ടഡ്‌ പീനട്ട്‌ ബട്ടര്‍ വിപണിയില്‍ എത്തുന്നത്‌. സണ്‍ ലാന്‌ഡ്‌്‌ ഇങ്ക്‌. ആണ്‌ ഇത്തരം പീനട്ട്‌ ബട്ടറിന്റെ നിര്‌മ്മാ താക്കള്‍.
പീനട്ട്‌ ബട്ടര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക