Image

ആര്‍എസ്‌സി ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ്‌ ഉണര്‍ത്തു സമ്മേളനം സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 04 October, 2012
ആര്‍എസ്‌സി ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ്‌ ഉണര്‍ത്തു സമ്മേളനം സംഘടിപ്പിച്ചു
ഫര്‍വാനിയ: `പ്രലോഭനങ്ങളെ അതിജയിക്കണം' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ്‌സി ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ്‌ ഉണര്‍ത്തു സമ്മേളനം സംഘടിപ്പിച്ചു. ആഗ്രഹങ്ങളെ നിയന്ത്രിച്ച്‌ വ്യക്തമായ ബജറ്റ്‌ പ്ലാന്‍ തയാറാക്കി സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തണം. ചെലവുകള്‍ നിയന്ത്രിച്ച്‌ കരുതി വെപ്പുകള്‍ ശക്തിപ്പെടുത്തണം. ലോണുകളും പലിശയും കഴുത്തില്‍ വീഴുന്ന കുരുക്കുകളാണെന്ന്‌ തിരിച്ചറിയണം വിഷയാവതരണം നടത്തിക്കൊണ്‌ട്‌ റഫീഖ്‌ കൊച്ചനൂര്‍ അഭിപ്രായപ്പെട്ടു.

ഫര്‍വാനിയ ഗാര്‍ഡനില്‍ നടന്ന സമ്മേളനം ഐ സിഎഫ്‌ കുവൈറ്റ്‌ വൈസ്‌ പ്രസിഡ്‌ അഹ്‌മദ്‌ കെ മാണിയൂരിന്റെ അധ്യക്ഷതയില്‍ ആര്‍എസ്‌സി ഫര്‍വാനിയ സോണ്‍ കണ്‍വീനര്‍ ഹബീബ്‌ കാക്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു. സലീം തൃശൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐസിഎഫ്‌ ഫര്‍വാനിയ ശാഖ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ എടത്തുരുത്തി, ശുഐബ്‌ മുട്ടം ആശംസകള്‍ നേര്‍ന്നു. അബ്ദുള്ള വടകര, മിസ്‌അബ്‌ ഇയ്യക്കുഴിയില്‍, നിസാര്‍ ചെമ്പ്‌കടവ്‌ സംബന്ധിച്ചു. ഉവൈസ്‌ അത്തോളി സ്വാഗതവും സലീം തൃശൂര്‍ നന്ദിയും പറഞ്ഞു.
ആര്‍എസ്‌സി ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ്‌ ഉണര്‍ത്തു സമ്മേളനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക