Image

യുവതിയെ കാറില്‍ വെച്ച്‌ മാനഭംഗപ്പെടുത്തിയ കേസ്‌: 4 പേര്‍ക്ക്‌ 3 വര്‍ഷം തടവ്‌

Published on 06 October, 2012
യുവതിയെ കാറില്‍ വെച്ച്‌ മാനഭംഗപ്പെടുത്തിയ കേസ്‌: 4 പേര്‍ക്ക്‌ 3 വര്‍ഷം തടവ്‌
അബൂദബി: യുവതിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയ കേസില്‍ നാലുപേര്‍ക്ക്‌ മൂന്നു വര്‍ഷം തടവ്‌. രണ്ട്‌ സ്വദേശികള്‍ക്കും ഒമാനിക്കും സൗദിക്കാരനുമാണ്‌ അബൂദബി കോടതി ശിക്ഷ വിധിച്ചത്‌. നൈറ്റ്‌ക്‌ളബില്‍ നിന്ന്‌ പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിക്കാമെന്ന്‌ പറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ കാറില്‍ വെച്ച്‌ മാനഭംഗപ്പെടുത്തി. വാഹനം മരുഭൂമിയിലെത്തിയപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ കൈയിലുണ്ടായിരുന്ന വസ്‌തുക്കളെല്ലാം കൊള്ളയടിച്ച സംഘം വഴിയില്‍ ഉപേക്ഷിച്ച്‌ കടക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക