മേജര്‍ ആര്‍ച്ച് ബിഷപ്പ്: വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും
Published on 25 May, 2011
കൊച്ചി: കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള മെത്രാന് സിനഡില്‍ വോട്ടെടുപ്പ് ഇന്നു വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പു നടപടികള്‍ അവസാനിക്കുമെന്നാണു സൂചന. നാളെയോ മറ്റന്നാളോ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ചു മാര്‍പാപ്പയെ അറിയിച്ച് അംഗീകാരം ലഭിക്കുന്നതോടെ സഭാ ആസ്ഥാനത്തുതന്നെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പ്രഖ്യാപിക്കും. ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും സഹായമെത്രാന്മാരും രൂപതാ ഭരണത്തില്‍നിന്നു വിരമിച്ച മെത്രാപ്പോലീത്തമാരും മെത്രാന്മാരും ഉള്‍പ്പെടെ 44 അംഗങ്ങളാണു സിനഡില്‍ പങ്കെടുത്തു വോട്ടുചെയ്യുന്നത്.മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തതിനെത്തുടര്‍ന്നാണു സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ നിയമാനുസൃതം സിനഡ് വിളിച്ചുചേര്‍ത്തത്. സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള അധികാരം സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡിനു ലഭിച്ചശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല