Image

വെളിച്ചം ആര്‍ട്‌സ്‌ ആന്റ്‌ ലിറ്റററി മീറ്റ്‌ ശ്രദ്ധേയമായി

എം.കെ. ആരിഫ്‌ Published on 08 October, 2012
വെളിച്ചം ആര്‍ട്‌സ്‌ ആന്റ്‌ ലിറ്റററി മീറ്റ്‌ ശ്രദ്ധേയമായി
ദോഹ: ഒക്ടോബര്‍ 12 വെള്ളിയാഴ്‌ച്ച അല്‍ വക്‌റ സ്‌പോര്‍ട്‌സ്‌ സറ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന വെളിച്ചം ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ആര്‍ട്‌സ്‌ ആന്റ്‌ ലിറ്റററി മീറ്റ്‌ പ്രതിഭകളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ കൊണ്ട്‌ ഏറെ ശ്രദ്ധേയമായി. ഷംഫോര്‍ഡ്‌ നോബിള്‍ സ്‌കൂളില്‍ വെച്ച്‌ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ ലാഹീ സെന്റര്‍ പ്രസിഡണ്ട്‌ സുലൈമാന്‍ മദനി നിര്‍വ്വഹിച്ചു. പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ടെന്ന്‌ പ്രഖ്യാപിച്ച ദൈവികഗ്രന്ഥമാണ്‌ ഖുര്‍ആന്‍. വിവരസാങ്കേതിക വിദ്യ കുതിച്ചു കയറ്റം നടത്തുന്ന ഈ കാലഘത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത പതിനായിരക്കണക്കിന്‌ ആളുകള്‍ ഗള്‍ഫിലും നാട്ടിലുമായുണ്ട്‌ എന്നത്‌ ഖേദകരമാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അറബി അറിയില്ല എന്ന ഒറ്റ കാരണത്താല്‍ വിശുദ്ധ ഖുര്‍ആന്‍ പഠനക്കുന്നത്‌ അവഗണിക്കുന്ന ഒരുപാട്‌ ആളുകള്‍ പ്രവാസികള്‍ക്കിടയിലുണ്ട്‌.

അത്തരത്തിലുള്ള ആളുകള്‍ക്ക്‌ വെളിച്ചം പോലുള്ള പദ്ധതികള്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട മത്സരപരിപാടികള്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കും. പ്രത്യേകിച്ച്‌ കുട്ടികളില്‍ ഖുര്‍ആന്‍ പഠിക്കാനും അത്‌ പാരായണം ചെയ്യാനുമുള്ള മനസ്സ്‌ ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സര പരിപാടിയുടെ റിസള്‍ട്ട്‌ ഇവിടെ കൊടുക്കുന്നു. വിദ്യാര്‍ത്ഥിവിഭാഗം ആണ്‍കുട്ടികളുടെ തജ്‌വീദ്‌ മത്സരത്തില്‍ അമീന്‍ മുഹമ്മദ്‌ സലീം (ഒന്നാം സ്ഥാനം) ആദം നജീബ്‌ (രണ്ടാം സ്ഥാനം) ആബ്ദുല്‍ ഹാദി അയ്യൂബ്‌ (മൂന്നാം സ്ഥാനം), ഹിഫ്‌ള്‌ മത്സരത്തില്‍ അമീന്‍ മുഹമ്മദ്‌ സലീം (ഒന്നാം സ്ഥാനം) ആദം നജീബ്‌ (രണ്ടാം സ്ഥാനം) മിസ്‌അബ്‌ മുഹമ്മദ്‌ റോഷന്‍ (മൂന്നാം സ്ഥാനം), പ്രസംഗ മത്സരത്തില്‍ വാഫി ശിഹാബ്‌്‌ (ഒന്നാം സ്ഥാനം) അബ്ദുര്‍ ഹാദി അയ്യൂബ്‌ (രണ്ടാം സ്ഥാനം) റിസ്‌വിന്‍ റഫീഖ്‌ (മൂന്നാം സ്ഥാനം) എന്നിവര്‍ ജേതാക്കളായി.

വിദ്യാര്‍ത്ഥിവിഭാഗം പെണ്‍കുട്ടികളുടെ തജ്‌വീദ്‌ മത്സരത്തില്‍ ഫാത്തിമ ശബ്‌നം (ഒന്നാം സ്ഥാനം) സമ്ര സാഹിര്‍ (രണ്ടാം സ്ഥാനം) ഫാത്തിമ അബൂ ഹാജിറ നജീബ്‌ (മൂന്നാം സ്ഥാനം), ഹിഫ്‌ള്‌ മത്സരത്തില്‍ ഹൂദ ഉമര്‍ അറക്കല്‍ (ഒന്നാം സ്ഥാനം) ഈമാന്‍ ഹാഷിം (രണ്ടാം സ്ഥാനം) ഫാത്തിമ അബു (മൂന്നാം സ്ഥാനം), പ്രസംഗ മത്സരത്തില്‍ ഫാത്തിമ അബു (ഒന്നാം സ്ഥാനം) സമീഹാ റഷീദ്‌ അലി (രണ്ടാം സ്ഥാനം) ശഹനാസ്‌ മുഹമ്മദ്‌ അലി (മൂന്നാം സ്ഥാനം) എന്നി വരും ജേതാക്കളായി.
പുരുഷ വിഭാഗം തജ്‌വീദ്‌ മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം) നജീബ്‌ എം. കെ. (രണ്ടാം സ്ഥാനം) താഹാ അയ്യൂബ്‌ (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ്‌ മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം) മുഹമ്മദ്‌ അലി (രണ്ടാം സ്ഥാനം) മുഹമ്മദ്‌ അന്‍വര്‍ അരീക്കാട്‌ (മൂന്നാം സ്ഥാനം), ഹിഫ്‌ള്‌ മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം) സൂബൈര്‍ അബ്ദുല്‍ റഹ്മാന്‍ (രണ്ടാം സ്ഥാനം) എന്നി വരും ജേതാക്കളായി.

വനിതാ വിഭാഗം തജ്‌വീദ്‌ മത്സരത്തില്‍ രേഷ്‌മ അബു (ഒന്നാം സ്ഥാനം) നസ്‌മ അബു (രണ്ടാം സ്ഥാനം) ഫളീല ഹസ്സന്‍ (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ്‌ മത്സരത്തില്‍ ജമീലാ അബൂബക്കര്‍ (ഒന്നാം സ്ഥാനം) സബിത മുഹമ്മദ്‌ അലി (രണ്ടാം സ്ഥാനം) നസ്‌മ അബു (മൂന്നാം സ്ഥാനം), ഹിഫ്‌ള്‌ മത്സരത്തില്‍ തന്‍സീറ ഹാരിസ്‌ (ഒന്നാം സ്ഥാനം) ജമീലാ അബൂബക്കര്‍ (രണ്ടാം സ്ഥാനം) ശരീഫാ ബാനു (മൂന്നാം സ്ഥാനം) എന്നി വരും ജേതാക്കളായി. വിവിധ മത്സരങ്ങളിലായി ധാരാളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ റഷീദലി സ്വാഗതവും, ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
വെളിച്ചം ആര്‍ട്‌സ്‌ ആന്റ്‌ ലിറ്റററി മീറ്റ്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക