Image

സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്‌ഘാടനവും, ശതാബ്‌ദി സമരിറ്റന്‍ സംഗവും ഓഗസ്റ്റ്‌ 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 August, 2011
സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്‌ഘാടനവും, ശതാബ്‌ദി സമരിറ്റന്‍ സംഗവും ഓഗസ്റ്റ്‌ 21-ന്‌
ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദിയാഘോഷവര്‍ഷത്തില്‍, രൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുചൈതന്യം പകരുവാന്‍ ചേര്‍പ്പുങ്കല്‍ കേന്ദ്രമാക്കി നിര്‍മ്മിച്ച സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററിന്റെ വെഞ്ചരിപ്പ്‌ കര്‍മ്മവും, ഉദ്‌ഘാടനവും ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച രാവിലെ വിപുലമായ പരിപാടികളോടെ നടത്തുന്നു.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. ഏബ്രഹാം മുത്തോലത്താണ്‌ സമരിറ്റന്‍ റിസോഴ്‌സ്‌ സെന്ററിനാവശ്യമായ ഒന്നര ഏക്കര്‍ സ്ഥലവും, നിര്‍മ്മാണത്തിനായി ഒരുകോടി രൂപയും ലഭ്യമാക്കി ശതാബ്‌ദിവര്‍ഷത്തില്‍ റിസോഴ്‌സ്‌ സെന്റര്‍ അതിരൂപതയ്‌ക്ക്‌ കൈമാറുന്നത്‌.

സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി വികസന മാതൃകകള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ കോട്ടയം അതിരൂപതയ്‌ക്കും, കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിക്കും, പ്രവര്‍ത്തന പാതയില്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്ന പവര്‍ഹൗസായി സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ പ്രവര്‍ത്തിക്കും. ജാതി മത, വര്‍ണ്ണ, വര്‍ഗ്ഗ വിവേചനമില്ലാതെ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കെ.എസ്‌.എസ്‌.എസ്‌ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നവചൈതന്യം പകരുന്ന റിസോഴ്‌സ്‌ സെന്ററിയാരിക്കും സമരിറ്റന്‍ സെന്റര്‍.

ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ വെഞ്ചരിപ്പ്‌ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന്‌ പ്രൗഢഗംഭീരമായ ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സ്വാഗത പ്രസംഗം നടത്തും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം മുത്തോലത്ത്‌ ആമുഖ പ്രസംഗം നടത്തും. അഭിവന്ദ്യ മാര്‍ മൂലക്കാട്ട്‌ അധ്യക്ഷതവഹിക്കുന്ന പൊതുസമ്മേളനം കേരളാ ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. കേരളാ റവന്യൂ വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.

അഗാപ്പെ മദ്യവിമുക്ത പദ്ധതിയുടെ ഉദ്‌ഘാടന കര്‍മ്മം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കും.

അഭിവന്ദ്യ തിരുമേനിമാരായ മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ (മിയാവ്‌ രൂപത), മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ (കോട്ടയം അതിരൂപത) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

ജോസ്‌ കെ. മാണി എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ഫാ. റൊമാന്‍സ്‌ ആന്റണി (ഡയറക്‌ടര്‍ കെ.എസ്‌.എസ്‌.എഫ്‌), ബോബി കീക്കോലില്‍ (കിടങ്ങൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌), ഫാ. ബോബി മണലേല്‍ (ഗ്രാമവികസന സമിതി പ്രസിഡന്റ്‌) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കോട്ടയം ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സി. രാജഗോപാല്‍ ഐ.പി.എസ്‌ ഉപഹാര സമര്‍പ്പണം നടത്തും. ചൈതന്യ അസി. ഡയറക്‌ടര്‍ ഫാ. ജിനു കാവില്‍ നന്ദി പ്രസംഗം നടത്തും. തുടര്‍ന്ന്‌ സമരിറ്റന്‍ സംഗമം അരങ്ങേറും.
സമരിറ്റന്‍ റിസോഴ്‌സ്‌ സെന്റര്‍ ഉദ്‌ഘാടനവും, ശതാബ്‌ദി സമരിറ്റന്‍ സംഗവും ഓഗസ്റ്റ്‌ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക