Image

ഖരാഫി നാഷണല്‍ ഓണം ആഘോഷിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 09 October, 2012
ഖരാഫി നാഷണല്‍ ഓണം ആഘോഷിച്ചു
കുവൈറ്റ്‌: ഖരാഫി നാഷണല്‍ ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ സുലൈബിയ ക്യാമ്പില്‍ ആഘോഷിച്ചു. ഘോഷയാത്രയോടെ രാവിലെ ആരംഭിച്ച പരിപാടികള്‍ ദിവസം മുഴുവന്‍ കാണികള്‍ക്ക്‌ നയനാനന്ദകരമായ വിരുന്നു നല്‍കി. മാവേലിയും ചെണ്‌ടമേളവും മയിലാട്ടവും കാവടിയും നിറഞ്ഞാടിയ ഘോഷയാത്ര സുലൈബിയ ഹാളില്‍ പ്രവേശിച്ചു. തുടര്‍ന്നു നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ ഖരാഫി നാഷണലിലെ ഉദ്യോഗസ്ഥരും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജര്‍ ടെറി ടാര്‍വിന്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. അക്കമെഡേഷന്‍ മാനേജര്‍ ലെഫ്‌ടാരി അധ്യക്ഷത വഹിച്ചു. കിഷോര്‍ സ്വാഗതവും ബിജു ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.

ഓണാഘോഷത്തോടനുബന്ധിച്ച്‌ സെമി ക്ലാസിക്കന്‍ ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, ഒപ്പന, നാടന്‍ പാട്ട്‌, ഖരാഫിയിലെ കലാകാരന്മാരും കുവൈറ്റിലെ പ്രമുഖ മ്യൂസിക്‌ ബാന്‍ഡ്‌ ആയ ഡിലൈറ്റ്‌സിന്റെ കലാകാരന്മാരും അണിനിരന്ന ഗാനമേള, ഓണസദ്യ എന്നിവ നടന്നു.
ഖരാഫി നാഷണല്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക