Image

റിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ്ജ്‌ വോളണ്‌ടണ്‌ടിയര്‍ കോര്‍ പരിശീലന ക്യാമ്പ്‌ തുടങ്ങി

ഷക്കീബ്‌ കൊളക്കാടന്‍ Published on 09 October, 2012
റിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ്ജ്‌ വോളണ്‌ടണ്‌ടിയര്‍ കോര്‍ പരിശീലന ക്യാമ്പ്‌ തുടങ്ങി
റിയാദ്‌: വിശുദ്ധ ഭൂമിയില്‍ തീര്‍ഥാടകരായി എത്തുന്ന ഹാജിമാരുടെ സേവനത്തിനായി റിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) സൗദി നാഷണല്‍ കമ്മിറ്റി രൂപവല്‍കരിച്ച ഹജ്ജ്‌ വോളണ്‌ടണ്‌ടിയര്‍ കോറിന്റെ റിയാദ്‌ സോണ്‍ തല ഒന്നാം ഘട്ട പരിശീലന ക്യാമ്പ്‌ നടന്നു. ഹജ്ജ്‌ വേളയില്‍ ദുരിതമനുഭവിക്കുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക്‌ ആവശ്യമായ സേവനങ്ങള്‍ യഥാവിധി എത്തിക്കുന്നതിന്‌ വോളണ്‌ടിയര്‍മാരെ പ്രാപ്‌തരാക്കുന്നതിനുവേണ്‌ടി പരിചയ സമ്പന്നരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌. ആര്‍എസ്‌സി സോണ്‍ വൈസ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതിലിന്റെ അധ്യക്ഷതയില്‍ പ്രവാസി രിസാല ഗള്‍ഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ലുഖ്‌മാന്‍ പാഴൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുള്‍ ബാരി പെരിമ്പലം ക്ലാസിന്‌ നേത്യത്വം നല്‍കി. ഇഹ്‌തിശാം തലശേരി സ്വാഗതവും മുഹമ്മദ്‌ റഫീഖ്‌ പുളിക്കല്‍ നന്ദിയും പറഞ്ഞു. അവശരായ ഹാജിമാരേയും വഴി തെറ്റിയ ഹാജിമാരേയും സുരക്ഷിത സ്ഥാനത്ത്‌ എത്തിക്കുക, ആരാധനാകാര്യങ്ങള്‍ ചെയ്യുന്നതിന്‌ സഹായിക്കുക, രോഗികളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കുക തുടങ്ങി ഹാജിമാര്‍ക്കാവശ്യമായ എല്ലാ സഹായത്തിനും ആര്‍എസ്‌സി ഹജ്ജ്‌ വോളണ്‌ടണ്‌ടിയര്‍ കോറിന്റെ കീഴില്‍ ആയിരം വോളണ്‌ടണ്‌ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. റിയാദില്‍ നിന്നും വോളണ്‌ടണ്‌ടിയര്‍ സേവനം ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ 0565592023, 0540711290 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ റിയാദ്‌ ആര്‍എസ്‌സി അറിയിച്ചു.
റിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ്ജ്‌ വോളണ്‌ടണ്‌ടിയര്‍ കോര്‍ പരിശീലന ക്യാമ്പ്‌ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക