Image

എയര്‍ കേരള: മുഖ്യമന്ത്രിയും സംഘവും ഗള്‍ഫിലേക്ക്‌

Published on 09 October, 2012
എയര്‍ കേരള: മുഖ്യമന്ത്രിയും സംഘവും ഗള്‍ഫിലേക്ക്‌
ദോഹ: പ്രവാസി മലയാളികളുടെ യാത്രാദുരിതങ്ങള്‍ക്കു അറുതിവരുത്താന്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന എയര്‍ കേരള വിമാനക്കമ്പനിയുടെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും സംഘവും ഗള്‍ഫ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

എയര്‍ കേരള അടുത്ത വര്‍ഷം പകുതിയോടുകൂടി പ്രവര്‍ത്തനസജ്ജമാകുമെന്ന്‌ പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ്‌ ഡയറക്‌ടറുമായ സി.കെ. മേനോന്‍ പറഞ്ഞു. സാധാരണക്കാരായ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ 10,000 രൂപയുടെ ഓഹരികള്‍ മുഖേന പദ്ധതിക്കാവശ്യമായ തുക കണെ്‌ടത്തുക.

പദ്ധതിയുടെ പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ സിയാല്‍ എംഡി വി.ജെ. കുര്യന്‍ തയാറാക്കും. റിപ്പോര്‍ട്ടിന്‌ അംഗീകാരം ലഭിച്ചാല്‍ ഓഹരി വില്‍പന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ നാലു വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ സര്‍വീസ്‌ ആരംഭിക്കും. പ്രവാസികളോട്‌ എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണനക്കെതിരെ കേരള പ്രവാസികാര്യ മന്ത്രിയില്‍നിന്നോ മറ്റു മന്ത്രിമാരില്‍നിന്നോ വേണ്‌ടത്ര പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്‌ടായില്ലെന്നും സി.കെ. മേനോന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക