Image

പോളിയോക്കെതിരാ പോരാട്ടാത്തില്‍ യു.എ.ഇയുടെ ശ്രമങ്ങള്‍ ശ്ശാഘനീയം: ബില്‍ ഗേറ്റ്‌സ്‌

Published on 10 October, 2012
പോളിയോക്കെതിരാ പോരാട്ടാത്തില്‍ യു.എ.ഇയുടെ ശ്രമങ്ങള്‍ ശ്ശാഘനീയം: ബില്‍ ഗേറ്റ്‌സ്‌
അബൂദബി: ആഗോള തലത്തില്‍ പോളിയോക്കെതിരായ പോരാട്ടാത്തില്‍ യു.എ.ഇയുടെ ശ്രമങ്ങള്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്‍െറ അഭിനന്ദനം. പോളിയോയെ ഭൂമുഖത്ത്‌ നിന്ന്‌ തുടച്ചുനീക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ആവര്‍ത്തിച്ച അദ്ദേഹം, ഇതിനായി തന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍ ആറ്‌ ബില്യന്‍ ഡോളര്‍ സമാഹരിക്കുമെന്നും പറഞ്ഞു. ചൊവ്വാഴ്‌ചയാരംഭിച്ച അബൂദബി മാധ്യമ ഉച്ചകോടയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം എമിറേറ്റ്‌സ്‌ പാലസില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനം സംബന്ധിച്ച വട്ടമേശ സമ്മേളനത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

നേരത്തേ അല്‍ ബത്തീന്‍ പാലസില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍ ബില്‍ ഗേറ്റ്‌സിനെ സ്വീകരിച്ചു. നിര്‍ധന രാജ്യങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പരിഹരിക്കുന്ന കാര്യത്തില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാവുന്ന മേഖലകളെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്‌തു. ഇത്തരം രാജ്യങ്ങളിലെ പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമെതിരെ ആഗോള തലത്തില്‍ പൊതുജനാരോഗ്യ ജീവകാരുണ്യ ഇടപെടല്‍ ഉണ്ടാകേണ്ട ആവശ്യകതയും ചര്‍ച്ചയായി. നിര്‍ധന രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ സഹകരിക്കുന്നത്‌ സംബന്ധിച്ച്‌ ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷനും ഇസ്ലാമിക്‌ ഡവലപ്‌മെന്‍റ്‌ ബാങ്കും തമ്മില്‍ കരാറായി. പോളിയോ നിര്‍മാര്‍ജനത്തിന്‌ ഫൗണ്ടേഷനുമായി സഹകരിക്കാന്‍ യു.എ.ഇയിലെ പ്രമുഖ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചും രംഗത്തെത്തി. ഇതിനായി 10 മില്യന്‍ ഡോളര്‍ ഇരു കക്ഷികളും കൂടി സമാഹരിക്കും. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഈ തുക ഇരു കക്ഷികളും തുല്യമായി ചെലവഴിക്കുമെന്നാണ്‌ കരാര്‍. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ കോചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സും അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ അലി അല്‍ അന്‍സാരിയും ഒപ്പുവെച്ചു.
പോളിയോക്കെതിരാ പോരാട്ടാത്തില്‍ യു.എ.ഇയുടെ ശ്രമങ്ങള്‍ ശ്ശാഘനീയം: ബില്‍ ഗേറ്റ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക